'മുടി പിന്നിയിടുമ്പോൾ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ്, എല്ലാവരും അതിലേക്ക് മടങ്ങണ'മെന്ന് നാനി; 'ഉപദേശം കയ്യിൽ വച്ചാൽ മതി'യെന്ന് വിമർശനം

മുടി പിന്നിയിട്ട പ്രത്യേക ഹെയർ സ്റ്റൈലിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്.
Nani
Naniവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ സ്ത്രീകളുടെ ഹെയർ സ്‌റ്റൈലിനെക്കുറിച്ച് നടൻ നാനി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. 'സ്ത്രീകൾ വീണ്ടും പരമ്പരാഗത രീതിയിൽ മുടി പിന്നിയിടാൻ തുടങ്ങണം' എന്ന നാനിയുടെ ഉപദേശമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെയും സ്ത്രീകളെയും ഒരുപോലെ ചൊടിപ്പിച്ചത്.

'പാര‍ഡൈസി'ൽ നാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 'ജഡൽ' എന്നാണ്. മുടി പിന്നിയിട്ട പ്രത്യേക ഹെയർ സ്റ്റൈലിലാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. തന്റെ കഥാപാത്രത്തിന്റെ ഹെയർ സ്റ്റൈലിനെക്കുറിച്ച് സംസാരിക്കവെ, മുടി പിന്നിയിട്ട സ്ത്രീകളെ കാണാൻ നല്ല ഭം​ഗിയാണെന്നും ഇന്നത്തെ കാലത്ത് സ്ത്രീകളാരും മുടി പിന്നിയിടുന്നത് താൻ കാണാറില്ലെന്ന് നാനി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

പാശ്ചാത്യ സംസ്‌കാരത്തിന്റെ അമിതമായ സ്വാധീനമാണ് ഇതിന് കാരണമെന്നും, സ്ത്രീകൾ പഴയതുപോലെ മുടി നന്നായി എണ്ണ തേച്ച് പിന്നിയിടുന്ന രീതിയിലേക്ക് മടങ്ങിവരണമെന്നും താരം ആവശ്യപ്പെട്ടു. പണ്ട് അമ്മമാർ പെൺകുട്ടികളുടെ മുടി എണ്ണ തേച്ച് പിന്നിയിട്ടു കൊടുത്തിരുന്ന കാര്യം ഓർമിപ്പിച്ച നാനി, തന്റെ 'ജഡൽ' എന്ന കഥാപാത്രത്തിലൂടെ ഈ പരമ്പരാഗത ഹെയർ സ്റ്റൈൽ വീണ്ടും ഒരു ട്രെൻഡായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

പ്രൊമോഷൻ വേദിയിൽ വെച്ചുതന്നെ മാധ്യമപ്രവർത്തകരിൽ നിന്നും രസകരവും എന്നാൽ കൃത്യവുമായ മറുപടികൾ നാനിക്ക് നേരിടേണ്ടി വന്നു. അവിടെയുണ്ടായിരുന്ന ഒരു വനിതാ മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചാണ് നാനി മുടി പിന്നിയിടാത്തതിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ, ഇന്നത്തെ കാലത്ത് പുരുഷന്മാരും മുടി നീട്ടി വളർത്തുന്നുണ്ടല്ലോ എന്ന് ആ മാധ്യമപ്രവർത്തക ഉടനടി തിരിച്ചടിച്ചു.

തുടർന്ന്, 'സിനിമയ്ക്ക് വേണ്ടി സ്വന്തം മുടി വളർത്താതെ വിഗ്ഗ് വെച്ച് അഭിനയിച്ചിട്ട്, നിങ്ങൾ ഞങ്ങളോട് മുടി പിന്നിച്ചിടാൻ ഉപദേശിക്കുന്നത് എന്ത് ന്യായമാണ് ?' എന്ന് മറ്റൊരു വനിതാ മാധ്യമപ്രവർത്തക തമാശരൂപേണ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സദസ്സ് മുഴുവൻ ചിരിച്ചു.

ജോലിത്തിരക്കുകൾക്കിടയിൽ മുടി പരിപാലിക്കാനും പിന്നാനും ഇന്നത്തെ സ്ത്രീകൾക്ക് ആവശ്യത്തിന് സമയമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ നാനിയും അത് സമ്മതിച്ചു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ നാനിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും അഭിപ്രായം പറയാൻ നാനിക്ക് എന്താണ് അവകാശമെന്നാണ് പലരും ചോദിക്കുന്നത്.

'സാർ, നിങ്ങളുടെ ഉപദേശങ്ങൾ നിങ്ങളുടെ കയ്യിൽ തന്നെ വെച്ചോളൂ. ഇതിലൊക്കെ ഇടപെടാൻ നിങ്ങൾക്കാരാണ് അവകാശം തന്നത് ?. മുടി പിന്നിയിടാൻ സമയവും കഠിനാധ്വാനവും പരിശീലനവും വേണം. അതിലും പ്രധാനപ്പെട്ട വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ടെന്നും ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുരുഷന്മാർ എപ്പോഴും നിക്കറും ബനിയനും ഇട്ട് നടക്കുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്നും, ഇന്ത്യയിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണം എന്താണെന്ന് പോലും ഇവർക്ക് അറിയില്ലെന്നും മറ്റ് ചിലർ വിമർശിച്ചു.

Nani
'ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല കോക്ക് അണ്ണാ..'; യൂട്യൂബര്‍ക്ക് മറുപടിയുമായി മഹേഷ് കുഞ്ഞുമോന്‍!
Nani
'ഭൂമിയിൽ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃ​ഗങ്ങളും ജീവിക്കുന്നത്'
Nani
ബിഗ് ബോസ് ഷോയ്ക്കിടെ സല്‍മാന്‍ ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം
Summary

Nani urges women to revive traditional hairstyle, faces social media backlash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com