

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ അവതാരകനായ സല്‍മാന്‍ ഖാന്‍ നെഞ്ചുവേദനയുണ്ടാവുകയും കുഴഞ്ഞ് വീഴുകയും ചെയ്യുന്ന വിഡിയോ ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വീക്കെന്‍ഡ് ക വാര്‍ എപ്പിസോഡിനിടെയായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ വിശദീകരണവുമായി സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. തനിക്ക് നെഞ്ചുവേദനയിട്ടില്ലെന്നും വിഡിയോയില്‍ കാണുന്നത് ഒരു പ്രാങ്ക് ആയിരുന്നുവെന്നുമാണ് സല്‍മാന്‍ പറയുന്നത്. മത്സരാര്‍ത്ഥിയായ ഖാസി തൗഖീര്‍ തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കള്ളം പറഞ്ഞതില്‍ ഒരു പാഠം പഠിപ്പിക്കാനായി ചെയ്തതാണെന്നാണ് സല്‍മാന്‍ പറയുന്നത്.
''ദൈവാനുഗ്രഹത്താല്‍ എന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. ബിഗ് ബോസ് പ്രൊമോ അങ്ങനെ കട്ട് ചെയ്യാന്‍ പാടില്ലായിരുന്നില്ല. ഞാന്‍ ഉദ്ദേശച്ചതിന് നേര്‍വിപരീതമായും ഖാസി വീടിന് അകത്ത് ചെയ്തത് തന്നെ ഞാനും ചെയ്യുന്നതായിട്ടുമാണ് കാണുമ്പോള്‍ തോന്നുന്നത്. ഖാസി ചെയ്തത് തെറ്റാണെന്ന് കാണിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു അത്. തന്റെ ആരോഗ്യത്തെ തമാശയാക്കുകയത് ശരിയല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. പ്രത്യേകിച്ചും വീട്ടിലുള്ള പതിനഞ്ച് പേരും തന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുമ്പോള്‍. പ്രൊമോ അവതരിപ്പിക്കപ്പെട്ട രീതിയില്‍ മാപ്പ് ചോദിക്കുന്നു. ഷോ പ്രൊമോട്ട് ചെയ്യാനായി ഉപയോഗിക്കുന്ന ഫോര്‍മാറ്റ് അങ്ങനെയാണെന്ന് തോന്നുന്നു. അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു'' എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നാലെ വൈറലായ പ്രൊമോയില്‍ മാറ്റം വരുത്തിയതായും സല്‍മാന്‍ അറിയിച്ചു. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ഖാസിയെ പാഠം പഠിപ്പിക്കാനായാണ് സല്‍മാന്‍ ഖാന് നെഞ്ചുവേദന വന്നതായി അഭിനയിച്ചത്. തനിക്ക് സുഖമില്ലെന്ന് സഹമത്സരാര്‍ത്ഥികളെ ഖാസി തെറ്റിദ്ധരിപ്പിച്ചിരുന്നു. പിന്നാലെ താരത്തെ പരിശോധിക്കാനായി ഡോക്ടറുടെ അടുത്തെത്തിക്കുക വരെയുണ്ടായി. ഡോക്ടറോടാണ് താന്‍ അഭിനയിക്കുകയായിരുന്നുവെന്ന് ഖാസി വെളിപ്പെടുത്തുന്നത്. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴും ഖാസി സഹതാരങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates