'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ

ഇങ്ങനെ ചെയ്യാൻ അവർക്ക് എന്ത് അവകാശമാണുള്ളത് ?.
Salman Khan
Salman Khanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങൾ മോശം ഉദ്ദേശത്തോടെ പകർത്തി അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് അതിൽ നിന്നുപോലും വരുമാനം കണ്ടെത്തുന്ന നിരവധി ആളുകളുണ്ട്. എത്രയൊക്കെ മാന്യമായി വസ്ത്രം ധരിച്ചാലും സെലിബ്രിറ്റികൾ പോലുമറിയാതെ വൃത്തികെട്ട ആംഗിളുകൾ സൂം ചെയ്തെടുക്കുന്നവരുമുണ്ട്. വായിൽ തോന്നുന്ന ക്യാപ്ഷനും ഇട്ടായിരിക്കും ഇത്തരക്കാർ വിഡിയോ അപ്‍ലോഡ് ചെയ്യുക.

ബോളിവുഡിലും മലയാളത്തിലുമൊക്കെ പല നടിമാരും ഇത്തരം പ്രവണതകളെ ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇങ്ങനെ ചെയ്യുന്നവരോട് കടുത്ത ഭാഷയിൽ മറുപടി പറയുകയാണ് നടൻ സൽമാൻ ഖാൻ. 'ബിഗ് ബോസ് 20'യുടെ ഏറ്റവും പുതിയ 'വീക്കെൻഡ് കാ വാർ' എപ്പിസോഡിലാണ് നടൻ പ്രതികരിച്ചത്. താരങ്ങളുടെ പ്രശസ്തി ഉപയോഗിച്ച് ഉപജീവനം നടത്തുകയും പിന്നീട് അവരെത്തന്നെ പരിഹസിക്കുകയും ചെയ്യുന്ന മാധ്യമ സംസ്കാരത്തോടുള്ള തന്റെ ദീർഘകാലത്തെ അതൃപ്തിയും സൽമാൻ ഖാൻ അറിയിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നടിമാരുടെ അരക്കെട്ട്, തുട, പുറംഭാഗം എന്നിവയിലേക്ക് മനഃപൂർവം കാമറ കേന്ദ്രീകരിക്കുന്ന പ്രവണതയെയും അദ്ദേഹം വിമർശിച്ചു. ഇത്തരത്തിലുള്ള, സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഫോട്ടോകളെ എന്തുകൊണ്ടാണ് സാധാരണ വിനോദവാർത്തകളായി കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു സെലിബ്രിറ്റിയുടെ ശരീരം, വ്യക്തിജീവിതം അല്ലെങ്കിൽ സ്വകാര്യ നിമിഷങ്ങൾ എന്നിവ ഓട്ടോമാറ്റിക്കായി പൊതുവസ്തുവായി മാറുന്നു എന്ന ചിന്താഗതിയാണ് ഇതിന് കാരണമെന്നും അദ്ദേ​ഹം പറഞ്ഞു.

"നായികമാർക്കൊന്നും ഇഷ്ടപ്പെടാത്ത ആ 'ബാക്ക് ഷോട്ട്' (പിന്നിൽ നിന്നുള്ള ദൃശ്യം) എടുക്കുന്ന കാര്യമോ ?. അതു കുഴപ്പമില്ല, എനിക്ക് വിരോധമില്ല എന്ന് പറയുന്ന ചിലരെങ്കിലും കാണും. എന്നാൽ അത് ഇഷ്ടപ്പെടാത്തവരുടെ കാര്യമോ ?. സായി മഞ്ജരേക്കർ, നേഹ ധൂപിയ എന്നിവരൊക്കെ അതിനെതിരെ പ്രതികരിച്ചത് ഞാൻ അടുത്തിടെ കണ്ടിരുന്നു.

എന്റെ സ്വന്തം അനന്തരവൾ നടന്നുപോകുമ്പോൾ അവർ പിന്നിൽ നിന്ന് തുടർച്ചയായി ഫോട്ടോ എടുക്കുമായിരുന്നു. എന്നിട്ട് അതിന് നൽകിയ അടിക്കുറിപ്പോ ?. 'ഇതാരാണെന്ന് ഊഹിക്കൂ' എന്നൊക്കെ. ഇങ്ങനെ ചെയ്യാൻ അവർക്ക് എന്ത് അവകാശമാണുള്ളത് ?.

ഇത് ഇഷ്ടപ്പെടാത്ത എല്ലാ പെൺകുട്ടികളോടുമായാണ് ഞാൻ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ തിരിഞ്ഞുനിന്ന് അവർക്കിട്ട് ഒരടി കൊടുക്കണം. എന്നിട്ട് അവരോട് പറയണം, നിങ്ങളുടെ സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ. അറപ്പുളവാക്കുന്ന ആളുകൾ. എല്ലാ ചടങ്ങുകളിലും അവർ സ്ഥിരമായി ഇതാണ് ചെയ്യുന്നത്".- സൽമാൻ രോഷത്തോടെ പറഞ്ഞു.

Salman Khan
'നന്മമരമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാനാവില്ല; ആസിഫ് അലിക്ക് മാനുഷികതയേക്കാള്‍ വലുതല്ല ആള്‍ക്കൂട്ടാരവങ്ങള്‍'
Salman Khan
'നമ്മളെല്ലാവരും ഒരു ലൂപ്പിൽ ആണല്ലോ! ഏറ്റവും വലിയ ലൂപ് അതാണ്'; ഷൈൻ ടോം ചാക്കോ
Salman Khan
'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ
Summary

Salman Khan spoke out against those clicking inappropriate pictures of actors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com