Saritha Balakrishnan 
Entertainment

ലാലേട്ടന്‍ കാണിക്കുന്ന ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നടു ഒടിഞ്ഞു തൂങ്ങും; ട്രോളുകള്‍ അവരുടെ ആവശ്യം!

ഇവർക്ക് ലാലേട്ടനെ ട്രോളണം, അതവരുടെ ജീവിതത്തിന്റെ ആവശ്യമാണ്!

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാലിന്റെ യൂറോപ്യന്‍ ട്രിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മോഹന്‍ലാലിനൊപ്പം വലിയ താരനിര തന്നെയുണ്ട്. ജര്‍മനിയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഡാന്‍സും പാട്ടുമൊക്കെ വൈറലായി മാറിയിരുന്നു. 66-ാം വയസിലും ചെറുപ്പക്കാരെ വെല്ലുന്ന എനര്‍ജിയോടെ ഡാന്‍സ് കളിച്ചും പാട്ട് പാടിയുമൊക്കെ തകര്‍ത്താടുകയാണ് മോഹന്‍ലാല്‍.

എന്നാല്‍ ചിലരാകട്ടെ ഇതിന്റെ പേരിലും ട്രോളുകളുമായി എത്തുകയാണ്. മോഹന്‍ലാലിന്റെ ഡാന്‍സിനേയും സ്‌റ്റേജിലെ പ്രകടനത്തേയും ട്രോളുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് നടി സരിത ബാലകൃഷ്ണന്‍. താങ്കളുടെ ഈ പ്രായത്തില്‍ താങ്കള്‍ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടന്‍ കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും എന്നാണ് സരിത പറയുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന 'അത്ലറ്റുകളും'! ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ ട്രെന്‍ഡ് ഉണ്ട്. ജര്‍മ്മനിയിലെ സ്റ്റേജില്‍ ലാലേട്ടന്‍ ആടിത്തിമിര്‍ക്കുമ്പോള്‍, ഇവിടുത്തെ എസി റൂമില്‍ കിടന്ന് മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് 'വിദഗ്ധന്മാര്‍ക്ക്' വലിയ വിഷമം!

'ഇതൊക്കെ എന്തിനാ ഈ പ്രായത്തില്‍?' എന്ന് ചോദിക്കുന്നവരോടാണ്. സാര്‍, താങ്കളുടെ ഈ പ്രായത്തില്‍ താങ്കള്‍ എന്ത് ചെയ്യുന്നുണ്ട്? ഒരു 10 മിനിറ്റ് എഴുന്നേറ്റ് നിന്ന് ലാലേട്ടന്‍ കാണിക്കുന്ന ആ ഒരു ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നിങ്ങളുടെ നടുവ് ഒടിഞ്ഞു തൂങ്ങും. അതുകൊണ്ട് സ്വന്തം കസേരയുടെ ബലത്തില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരുടെ ആരോഗ്യം അളക്കാന്‍ നില്‍ക്കണ്ട.

സോഷ്യല്‍ മീഡിയയിലെ ഈ 'ഹേറ്റേഴ്സ്' സ്‌പെഷ്യല്‍ ഗ്രൂപ്പിന്റെ ഒരു അവസ്ഥ നോക്കണേ. ഇവര്‍ക്ക് ലാലേട്ടന്‍ നടന്നാല്‍ കുറ്റം, ചിരിച്ചാല്‍ കുറ്റം, താടി വച്ചാല്‍ കുറ്റം വടിച്ചാല്‍ കുറ്റം , ഇനി സ്റ്റേജില്‍ കയറി ആടിത്തിമിര്‍ത്താല്‍ അതും കുറ്റം. ഇവര്‍ക്ക് ലാലേട്ടന്‍ വെറുതെ ഒരു കസേരയില്‍ ഇരുന്നാല്‍ മതി, അപ്പോഴും പറയും - 'അദ്ദേഹത്തിന് ഇനി വയസ്സായി, പവര്‍ പോയി' എന്ന്. ഏട്ടന്‍ ആടിയാല്‍ പറയും 'ഇതൊക്കെ എന്തിനാ' എന്ന്!

ഇവര്‍ക്ക് ലാലേട്ടനെ ട്രോളണം, അത് അവരുടെ ജീവിതത്തിന്റെ ആവശ്യമാണ്! ലാലേട്ടന്‍ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ 'ഓവര്‍ ആക്റ്റിങ്' എന്ന് പറയും. അഭിനയിച്ചില്ലെങ്കില്‍ 'പഴയ പവര്‍ പോയി' എന്ന് പറയും. ലാലേട്ടന്‍ ജിമ്മില്‍ പോയാല്‍ 'കാണിക്കാന്‍ വേണ്ടി' എന്ന് പറയും. സ്റ്റേജില്‍ വന്നാല്‍ 'പൈസക്ക് വേണ്ടി' എന്ന് പറയും.

ചുരുക്കത്തില്‍: ചുമ്മാ ഇരുന്നാലും കുറ്റം, ഓടിയാലും കുറ്റം! ഇവന്മാരുടെയൊക്കെ ഒരു ലോജിക് ഉണ്ടല്ലോ. അത് സമ്മതിക്കണം! വെറും ഒരു സ്‌ക്രീനിന്റെ അപ്പുറത്ത് ഇരുന്ന്, സ്വന്തം ജീവിതത്തില്‍ ഒരു പണിയുമില്ലാത്തവനാണ്, അരനൂറ്റാണ്ടായി കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ വാഴുന്ന ഒരു മനുഷ്യനെ വിലയിരുത്താന്‍ വരുന്നത്.

ലാലേട്ടന്‍ സ്റ്റേജില്‍ ആടിയത് നിങ്ങള്‍ക്കുള്ള മറുപടിയാണ്. ആ എനര്‍ജി കണ്ടിട്ട് നിങ്ങള്‍ക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. കാരണം, ആ പ്രായത്തിലും അദ്ദേഹം ആ തീ സൂക്ഷിക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് പുകഞ്ഞു പോകും. ട്രോളി പണിഞ്ഞ് ലൈക്ക് വാങ്ങുന്നവര്‍ ഓര്‍ക്കുക, നാളെ നിങ്ങള്‍ക്കും ഒരു പ്രായം വരും. അന്ന് നിങ്ങള്‍ എവിടെയായിരിക്കും? ഒരുപക്ഷേ, ആരെങ്കിലും തള്ളിക്കയറ്റുന്ന ഒരു വിഡിയോയില്‍ കമന്റ് ഇട്ടുകൊണ്ടിരിക്കും. ലാലേട്ടന്‍ അപ്പോഴും സ്റ്റേജില്‍ ഉണ്ടാകും, നിങ്ങള്‍ അപ്പോഴും കമന്റ് ബോക്‌സില്‍ ഉണ്ടാകും! ആത്യാവശ്യം വിവരം ഉള്ളവര്‍ക്ക് മനസ്സിലാകും, അല്ലാത്തവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല.

Saritha Balakrishnan gives it back to those who trolls Mohanlal for his viral German Tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി

'നിങ്ങളല്ലേ ബാപ്പ; കുട്ടിയെ ഉണ്ടാക്കിയ ശേഷം ഞങ്ങളോട് അബോര്‍ഷന്‍ ചെയ്യാന്‍ പറയുന്നു'- വിഡിയോ

അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും