മലയാളത്തിലെ തിരക്കേറിയ നടനായി മാറിയിരിക്കുകയാണ് സൗബിൻ ഷാഹിർ. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ അതിനിടെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണ് സൗബിൻ. ദുൽഖർ സൽമാനെ നായകനാക്കിയാണ് രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. ദുൽഖർ തന്നെയാണ് വിവരം പങ്കുവെച്ചത്.
നിരവധി ചിത്രങ്ങളിലാണ് ദുൽഖറും സൗബിനും ഒന്നിച്ചിട്ടുള്ളത്. സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവയിലും ചെറിയ റോളിൽ ദുൽഖർ എത്തിയിരുന്നു. കൗമുദി ഫ്‌ളാഷിനോടാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ പറഞ്ഞത്. കൂടാതെ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. സംവിധായകന്‍ വികെ പ്രകാശിന്റെ സഹസംവിധായകനായിരുന്നു അഭിലാഷ്.
നിരവധി ചിത്രങ്ങളിലാണ് സൗബിൻ നായകനായി എത്തുന്നത്. ഇന്നലെെയാണ് കള്ളൻ ഡിസൂസ എന്ന ചിത്രം പ്രഖ്യാപിച്ചത്. ദുൽഖറും ഇപ്പോൾ മലയാളത്തിൽ സജീവമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ പൊലീസ് ത്രില്ലര്‍ സല്യൂട്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates