നടൻ അലൻസിയർക്കെതിരെ വിമർശനവുമായി സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ പേർ രംഗത്തെത്തുകയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് തിരക്കഥാകൃത്ത് മനോജ് രാംസിംഗിന്റെ കുറിപ്പാണ്. അവിടെ ഉണ്ടായിരുന്നെങ്കിൽ വേദിയിൽ കയറി അലൻസിയറിന്റെ തരണത്തടിക്കുമായിരുന്നു എന്നാണ് മനോജ് കുറിച്ചത്.
മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... ഷെയിം ഓണ്‍യു അലന്‍സിയര്‍... ആ ചാക്കോച്ചനെയൊക്കെ കണ്ടു് പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ..- മനോജ് രാംസിംഗ് കുറിച്ചു.
പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും കരുത്തുള്ള ആൺപ്രതിമ നൽകണം എന്നുമാണ് അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ പറഞ്ഞത്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരമാണ് അലൻസിയറിന് ലഭിച്ചത്. ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, മനോജ് റാംസിങ്, ഭാഗ്യലക്ഷ്മി, ശ്രുതി ശരണ്യം തുടങ്ങിയ സിനിമമേഖലയിൽ നിന്നുള്ള നിരവധി പേർ വിമർശനവുമായി എത്തി. അതിനിടെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് അലൻസിയർ വ്യക്തമാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates