Tovino Thomas 
Entertainment

'വെറുതെ ടൊവിനോയെ സംശയിച്ചു...'; അമ്മ പുതപ്പ് പാട്ടിന്റെ രഹസ്യം ഇതാ; അമ്പരപ്പോടെ ആരാധകര്‍!

അമ്മ പുതപ്പേ എന്ന ഗാനം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് അതിരടി. ബേസില്‍ കോളേജ് പയ്യനായി എത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് ടൊവിനോ ആയിരുന്നു. ചിത്രത്തില്‍ ഗാനഗുണ്ട ശ്രീക്കുട്ടന്‍ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ എത്തിയത്.

ശ്രീക്കുട്ടന്‍ വെള്ളായണി എന്ന കഥാപാത്രത്തിന്റെ ആത്മാവ് പേറുന്ന അമ്മ പുതപ്പേ എന്ന ഗാനം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു. ടൊവിനോ തോമസ് പാടുന്ന രീതിയിലാണ് ചിത്രത്തില്‍ ഈ പാട്ട് അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാട്ട് പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ്. മ്യൂസിക് പ്രൊഡ്യൂസര്‍ അനൂപ് നായര്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

വിഷ്ണു വിജയ് പാടിയ പാട്ട് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടൊവിനോയുടെ ശബ്ദത്തിലേക്ക് മാറ്റുന്നതിന്റെ വിഡിയോയാണ് അനൂപ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ടൊവിനോ നന്നായി പാടുന്നുണ്ടല്ലോ എന്ന് തോന്നിയിരുന്നുവെന്നാണ് അവര്‍ പയുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.

'വെറുതേ ടൊവിനോയെ സംശയിച്ചു, ടെക്‌നൊലോജിയ, ശാസ്ത്രത്തിന്റെ വളര്‍ച്ചയേ, 'ശ്രുതിഭേദം വരുത്തി പാട്ട് തന്നെ മാറ്റിക്കളഞ്ഞു...കലാകാരന്‍ തന്നെ' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. അതേസമയം ചിത്രത്തില്‍ ആദ്യം കോമഡിയായും പിന്നീട് വൈകാരികതയുണര്‍ത്തുന്ന രീതിയിലും അമ്മ പുതപ്പേ എത്തുന്നുണ്ട്. രണ്ടാമത്തേത് പാടുന്നത് വിനീത് ശ്രീനിവാസനാണ്.

Secret behind Tovino Thomas singing in Athiradi is revealed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ ആത്മഹത്യ ചെയ്യും'; മുൻ സിഇസി ഖുറേഷിയെ ഞെട്ടിച്ച മൻമോഹൻ സിംഗിന്റെ ആ വാക്കുകൾ

ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമപോരാട്ടവുമായി സര്‍ക്കാര്‍; നടപടിയെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നിര്‍ദേശം

വാട്‌സ്ആപ്പ് ഹാക്ക് ചെയ്താല്‍ എല്ലാം നഷ്ടപ്പെടും; അക്കൗണ്ട് സുരക്ഷിതമാക്കാം, 5 കാര്യങ്ങള്‍ അറിയാം

ഇറാന്‍ യുദ്ധത്തില്‍ മിസൈല്‍ പോലെ കുതിച്ച് എണ്ണവില, 80 ഡോളറിലേക്ക്, കൂപ്പുകുത്തി രൂപയും ഓഹരി വിപണിയും; 39 പൈസയുടെ നഷ്ടം

'സൗജന്യയാത്രയിലെ മിച്ചം സമ്പാദ്യമാക്കണം'; സ്ത്രീകൾക്കായി വി ഡി സതീശന്‍ പ്രഖ്യാപിച്ച പിങ്ക് ചിട്ടി എന്ത്?, വിശദമായി അറിയാം