പലക്കിനൊപ്പം രാജചൗധരി, ശ്വേതയും പലക്കും/ ഇന്‍സ്റ്റഗ്രാം 
Entertainment

മകളെ കാണുന്നത് 13 വര്‍ഷത്തിന് ശേഷം; സന്തോഷം പങ്കുവെച്ച് ശ്വേത തിവാരിയുടെ മുന്‍ ഭര്‍ത്താവ്

രാജയും ശ്വേതയും വേര്‍പിരിഞ്ഞതോടെ വര്‍ഷങ്ങളായി അമ്മയ്‌ക്കൊപ്പമായിരുന്നു പലക്

സമകാലിക മലയാളം ഡെസ്ക്

13 വര്‍ഷത്തിന് ശേഷം അച്ഛനെ നേരില്‍ കണ്ട് നടി ശ്വേതാ തിവാരിയുടെ മകള്‍ പലക് തിവാരി. ടെലിവിഷന്‍ നടന്‍ രാജാചൗധരിയാണ് മകളെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. എന്താണ് പറയേണ്ടത് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. രാജയും ശ്വേതയും വേര്‍പിരിഞ്ഞതോടെ വര്‍ഷങ്ങളായി അമ്മയ്‌ക്കൊപ്പമായിരുന്നു പലക്. 

കുഞ്ഞായിരിക്കുമ്പോഴാണ് താന്‍ മകളെ അവസാനമായി നേരിട്ട് കണ്ടതെന്നും ഇപ്പോള്‍ അവള്‍ വലിയ പെണ്‍കുട്ടിയായെന്നുമാണ് രാജ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മകളുമായി വാട്‌സ്ആപ്പിലൂടെ മെസേജ് അയക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല. എന്റെ അച്ഛന്റെയും അമ്മയുടേയും കൂടെ മീററ്റിലാണ് ഞാന്‍ താമസിക്കുന്നത്. മുംബൈയില്‍ ചില ജോലികള്‍വന്നപ്പോള്‍ മകളെ വിളിക്കുകയായിരുന്നു. സിനിമയുടെ റിഹേഴ്‌സലിലായിരുന്ന പലക്ക് എന്നെ കാണാന്‍ അന്ധേരിയിലെ ഹോട്ടലില്‍ എത്തി. അവിടെ ഞങ്ങള്‍ക്കിടയില്‍ തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. പഴയ കാലത്തെക്കുറിച്ച് ഞങ്ങള്‍ ചെയ്തില്ല. സ്‌നേഹ നിറഞ്ഞ സംസാരം മാത്രമാണ് ഞങ്ങള്‍ക്കിടയിലുണ്ടായത്. ഞാന്‍ എന്റെ ഭാഗത്തെ കുടുംബത്തെക്കുറിച്ച് അവളോട് പറഞ്ഞു. വൈകാതെ എല്ലാവരേയും വന്നു കാണാമെന്നു പറഞ്ഞിട്ടുണ്ട്. ഇത് ഞങ്ങളുടെ പുതിയ ഘട്ടമാണ്. ഞാന്‍ ഇപ്പോഴും സ്‌നേഹനിധിയായ അവളുടെ അച്ഛന്‍ തന്നെയാണ്- രാജ പറഞ്ഞു. 

ഇതുവരെ തനിക്ക് മകളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല എന്നാണ് രാജ പറയുന്നത്. പലക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും സ്വന്തമായി തീരുമാനമെടുക്കാറായി. എന്നെ കാണണമെന്നു തോന്നിയാല്‍ അവള്‍ക്കെന്നെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പലക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT