Seema G Nair and Saleema 
Entertainment

'സലീമയ്ക്ക് വന്നത് ഓറല്‍ കാന്‍സര്‍, ചോദിച്ചിട്ടും സിനിമയിലെ പലരും സഹായിച്ചില്ല'; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍

അവര്‍ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോള്‍ അങ്ങനെ അല്ല

Author : സമകാലിക മലയാളം ഡെസ്ക്

നടി സലീമയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പങ്കുവച്ച് സീമ ജി നായര്‍. സലീമയ്ക്ക് ഓറല്‍ കാന്‍സര്‍ ആയിരുന്നു. ചികിത്സയിലൂടെ അതെല്ലാം മാറിയെന്നും സീമ ജി നായര്‍ അറിയിക്കുന്നു. അതേസമയം, അവര്‍ക്കു അസുഖം ആണെന്നറിഞ്ഞപ്പോള്‍ കുറച്ചു പേരോട് ഞാന്‍ സഹായം ചോദിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കൊണ്ടാവാം പലര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സീമ പറുന്നുണ്ട്.സലീമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് സീമയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ആണ്.. ഷൂട്ടിന് വന്നതാണ്, കുറെ നാളുകള്‍ക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുന്‍ പരിചയമില്ല ,കണ്ടിട്ടുമില്ല, ചെന്നൈയിലേക്കുള്ള വരവില്‍ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാന്‍ പറ്റിയിരുന്നില്ല, ഇന്നലെയാണ് ആദ്യമായി കണ്ടത്.. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങള്‍ക്ക് മനസ്സിലായോ എന്ന് അറിയില്ല.. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ.

ഒളിച്ചിരിക്കാന്‍ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓര്‍മ്മ വരുന്നില്ലേ. കുറച്ചു നാളുകള്‍ക്കു മുന്നേ സലീമക്ക് ഓറല്‍ കാന്‍സര്‍ വന്നു.. ഇപ്പോള്‍ ട്രീറ്റ്‌മെന്റില്‍ അതെല്ലാം മാറി, ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നുണ്ട്.. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓര്‍മകളും ആണ്.. ഇവിടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടു... അവര്‍ക്കു അസുഖം ആണെന്നറിഞ്ഞപ്പോള്‍ കുറച്ചു പേരോട് ഞാന്‍ സഹായം ചോദിച്ചിരുന്നു.. തിരക്കുകള്‍ കൊണ്ടാവാം പലര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞിരുന്നില്ല..

നടന്‍ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോന്‍ വിളിച്ചിരുന്നു, അങ്ങനെ ചിലര്‍ മാത്രം.. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാര്‍ക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും അറിയില്ല.. മലയാളത്തെയും മലയാളിയെയും സ്‌നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാന്‍ കഴിയട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.. അവര്‍ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോള്‍ അങ്ങനെ അല്ല.. മുന്നോട്ടുള്ള യാത്രയില്‍ അവര്‍ക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവര്‍ക്കു വര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്, അത് സിനിമയിലായാലും, സീരിയലില്‍ ആയാലും.

കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സലീമ. ആരണ്യകം, നഖക്ഷതങ്ങള്‍, വന്ദനം തുടങ്ങിയ സിനിമകളിലെ സലീമയെ മലയാളി ഒരിക്കലും മറക്കില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം രേഖാചിത്രത്തിലൂടെ സലീമ മലയാളത്തിലേക്ക് തിരികെ വന്നിരുന്നു. പിന്നാലെയാണ് താരം കാന്‍സര്‍ ബാധിതയാകുന്നത്.

Seema G Nair gives updates about Saleema and her health conditions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

'വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി'; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

'ക്യാരക്ടർ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമര്‍ശനങ്ങളുടെ കാരണം നിരത്തി മോഹന്‍ലാല്‍

SCROLL FOR NEXT