അരിക് 
Entertainment

തൊഴിലാളി കുടുംബത്തിന്റെ കഥയുമായി സെന്തിലും ഇർഷാദും; 'അരിക്' ടീസർ

1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് അരിക്.

സമകാലിക മലയാളം ഡെസ്ക്

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളി കുടുംബത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് അരിക്. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

സൈന മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറക്കിയത്. നിരവധി സിനിമ പ്രവർത്തകർ ടീസർ പങ്കുവച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കുന്നംകുളത്തെ ഒരു ഗ്രാമത്തിൽ കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്.

ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂർണമാകുന്നത്. ഈ മാസം 28ന് അരിക് തിയറ്ററുകളിലേക്ക് എത്തും. വി എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാ​ഗ്രഹണം മനേഷ് മാധവൻ, എഡിറ്റർ- പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ​ഗോകുൽദാസ്.

സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT