പ്രതീകാത്മക ചിത്രം 
Entertainment

സെൽഫിയെടുക്കാൻ പറ്റില്ലെന്ന് സീരിയൽ താരങ്ങൾ, വാക്കുതർക്കം കൂട്ടയിടിയായി; 6 പേർ അറസ്റ്റിൽ

റിസോർട്ടിൽ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോൾ കളി കാണാൻ എത്തിയ യുവാക്കളുടെ സെൽഫി ആവശ്യം അവിടെ താമസിച്ചിരുന്ന സീരിയൽ നടന്മാർ നിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; സീരിയൽ താരങ്ങൾ സെൽഫിയെടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ റിസോർട്ടിൽ കൂട്ടത്തല്ല്. കോട്ടയം തലയോലപ്പറമ്പിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവമുണ്ടായത്. റിസോർട്ടിൽ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോൾ കളി കാണാൻ എത്തിയ യുവാക്കളുടെ സെൽഫി ആവശ്യം അവിടെ താമസിച്ചിരുന്ന സീരിയൽ നടന്മാർ നിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. 

സംഭവം അറിഞ്ഞെത്തിയ പൊലീസിനും മർദനമേറ്റു. പരുക്കേറ്റ സിപിഒ സുധീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയോലപ്പറമ്പ് സ്വദേശി ജോൺ(27), പാലാംകടവ് സ്വദേശികളായ ഷബീർ(25), മുഹമ്മദ് ആസിക്(22), കോലേഴത്ത് അമീർ(23), തലപ്പാറ സ്വദേശി ടോമി(28), വൈക്കം സ്വദേശി ഋതിക്(25) എന്നിവർക്കെതിരെ കേസ് എടുത്തതായി എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. ഇന്നലെ പുലർച്ചെ 1.30ന് വടകരയിൽ സ്വകാര്യ വ്യക്തിയുടെ റിസോർട്ടിലാണ് സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT