Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

'അമ്പരിപ്പിക്കുന്ന കഥകള്‍, യാത്രകള്‍. അത്രയും പ്രത്യേകതയുള്ള സംവിധായകര്‍. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങള്‍ ഇതാ'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തന്റെ അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സംവിധായകര്‍ ആരാണെന്ന വിവരം പുറത്തുവിട്ടത്. ' അമ്പരിപ്പിക്കുന്ന കഥകള്‍, യാത്രകള്‍. അത്രയും പ്രത്യേകതയുള്ള സംവിധായകര്‍. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങള്‍ ഇതാ'- ലാലേട്ടന്‍ കുറിപ്പില്‍ പറയുന്നു.

വിഷ്ണു മോഹന്‍, അനൂപ് സത്യന്‍, പ്രിയദര്‍ശന്‍, ദിലീഷ് പോത്തന്‍, സത്യന്‍ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രങ്ങളാണ് ഇവയൊക്കെയും.

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'അതിമനോഹരം' ചിത്രീകരണം തുടരുകയാണ്. 'മേപ്പടിയാന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന് 'എല്‍367' എന്നാണ് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിച്ചേക്കും. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിനു ജോര്‍ജ് അലക്സാണ്ടറും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.

പിന്നാലെ, പ്രിയദര്‍ശന്റെ നൂറാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ആശീര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍- മോഹന്‍ലാല്‍ ചിത്രം 'നെടുങ്കണ്ടം മിറാക്കിള്‍' നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തന്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്, മന്ത്രി ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ ആണ്. ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദും എഡിറ്റിങ് സൈജു ശ്രീധരനുമാണ്. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്.

സത്യന്‍ അന്തിക്കാട് ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകും. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. മകള്‍ നായികയായ 'തുടക്ക'ത്തിന്റെ വിജയത്തിന് പിന്നാലെയാണ് ജൂഡുമായി ചേര്‍ന്നുള്ള ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷമാവും ചിത്രം നിര്‍മാണത്തിലേക്ക് കടക്കുക. തുടര്‍ന്ന് 'ദൃശ്യം 3'-യ്ക്ക് ശേഷമുള്ള ജീത്തു- മോഹന്‍ലാല്‍ ചിത്രവും ഒരുങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'

ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും, മുന്നറിയിപ്പ്