ഷാരുഖ് ഖാൻ, റാണി മുഖർജി ഇൻസ്റ്റ​ഗ്രാം
Entertainment

ബോളിവുഡ് കാത്തിരുന്ന ഒത്തുചേരൽ! 19 വർഷങ്ങൾക്ക് ശേഷം ഷാരുഖിനൊപ്പം റാണി മുഖർജി; 'കിങ്' അപ്ഡേറ്റ്

അതിഥി വേഷത്തിലാണ് റാണി മുഖർജി എത്തുകയെന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്റേതായി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കിങ്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും അത്രയേറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണും ഷാരുഖിനൊപ്പം എത്തുന്നുണ്ട്. ഷാരുഖിന്റെ മകൾ സുഹാന ഖാനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടി റാണി മുഖർജിയും ചിത്രത്തിൽ ഷാരുഖിനൊപ്പം എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

അതിഥി വേഷത്തിലാണ് റാണി മുഖർജി എത്തുകയെന്നാണ് വിവരം. സുഹാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തുക. ചിത്രത്തിന്റെ കഥയിൽ നിർണായകമാകുന്ന വേഷമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ അഞ്ച് ദിവസത്തെ ഷൂട്ടിങ് മാത്രമേ റാണി മുഖർജിക്ക് ഉള്ളൂ. എങ്കിലും ഷാരുഖ് ഖാനും സിദ്ധാർഥ് ആനന്ദും ഇത്തരമൊരു ഓഫർ നൽകിയപ്പോൾ നടി ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും സിനിമയുമായുള്ള അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അൽവിദ ന കെഹ്ന തുടങ്ങി നിരവധി ചിത്രങ്ങളിൽ റാണി മുഖർജിയും ഷാരുഖ് ഖാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലനായെത്തുക. മെയ് 20 ന് മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. യൂറോപ്പിലും ചിത്രത്തിന് ഷെഡ്യൂൾ ഉണ്ട്. അടുത്ത വർഷം ഒക്ടോബറിലോ ഡിസംബറിലോ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

ഷാരുഖിനൊപ്പം സിദ്ധാർഥ് ആനന്ദ് എത്തിയ പത്താൻ തിയറ്ററുകളിൽ വൻ വിജയമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ളതെല്ലാം കിങ്ങിലും ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഷാരുഖ് ഖാനൊപ്പം കഭി അൽവിദ നാ കെഹ്ന (2006) എന്ന ചിത്രത്തിലാണ് റാണി മുഖർജി അവസാനമായി അഭിനയിച്ചത്. അതിന് ശേഷം ഓം ശാന്തി ഓം (2007), റബ് നേ ബനാ ദി ജോഡി (2008), സീറോ (2018) എന്നീ ഷാരുഖ് ചിത്രങ്ങളിൽ അതിഥി വേഷത്തിൽ റാണി എത്തിയിരുന്നു. ലഗാ ചുനാരി മേം ദാഗ് (2007) എന്ന ചിത്രത്തിലാണ് അഭിഷേകിനൊപ്പം റാണി ഒടുവിലെത്തിയത്. ലക്ക് ബൈ ചാൻസ് (2009) എന്ന ചിത്രത്തിലും ഇരുവരും അതിഥി വേഷങ്ങളിൽ ഒന്നിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT