King Pinterest
Entertainment

'പതിവ് ഷാരൂഖല്ല, ഇത്തവണ കളി വേറെ ലെവൽ'; ഫോർമുല വൺ ട്രാക്കിൽ 'കിങ്ങി'ന്റെ മാസ് ആക്ഷൻ

ഗ്രീൻ സ്ക്രീനുകളെ ആശ്രയിക്കുന്നതിന് പകരം യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ആക്ഷനിൽ പുതിയ പരീക്ഷണങ്ങളുമായി ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കിങ്'. ചിത്രത്തിനായി ഡൽഹിയിലെ ഫോർമുല വൺ ട്രാക്കിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയാണെന്നാണ് റിപ്പോർട്ട്.

മൂന്ന് ദിവസം നീളുന്ന പ്രത്യേക ഷെഡ്യൂളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഈ രംഗങ്ങൾ ഒരുക്കുന്നത്.

പിങ്ക്‌വില്ലയുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ എഫ്1 സർക്യൂട്ട് മൂന്ന് ദിവസത്തേക്ക് പൂർണമായും ചിത്രീകരണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന ആക്ഷൻ രംഗങ്ങളിലൊന്നായിരിക്കും ഈ ട്രാക്കിൽ ഒരുക്കുന്നത്. രംഗങ്ങളുടെ സ്വഭാവവും സ്റ്റണ്ട് രംഗങ്ങളുടെ വിശദാംശങ്ങളും നിർമാതാക്കൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സിദ്ധാർഥ് ആനന്ദും അന്താരാഷ്ട്ര ആക്ഷൻ സംഘവും ആഴ്ചകളായി ഈ രംഗങ്ങൾക്കായുള്ള ആസൂത്രണത്തിലും പരിശീലനത്തിലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രീൻ സ്ക്രീനുകളെ ആശ്രയിക്കുന്നതിന് പകരം യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരണം നടത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത ആക്ഷൻ അവതാറിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. നവംബർ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് സംവിധായകന്റെയും സംഘത്തിന്റെയും പദ്ധതി.

ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെ ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങളും സജീവമാകും. നവംബർ 23ന് ശേഷം ശേഷിക്കുന്ന ഗാനങ്ങളും തിയേറ്റർ ട്രെയിലറും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്രിസ്മസ് റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിൽ കരീന കപൂർ ഖാനും ഷാരൂഖിനൊപ്പം പ്രത്യേക ഗാനരംഗത്തിൽ എത്തുന്നുണ്ട്. 'ഡാഡി കൂൾ' എന്ന ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും പ്രധാന വേഷത്തിലുണ്ട്. അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജാക്കി ഷ്രോഫ്, ജയ്ദീപ് അഹ്ലാവത്ത്, അർഷാദ് വാർസി, അഭയ് വർമ, രാഘവ് ജുയൽ എന്നിവരും താരനിരയിലുണ്ട്.

ഗൗരി ഖാൻ, സിദ്ധാർഥ് ആനന്ദ്, മമത ആനന്ദ് എന്നിവർ ചേർന്ന് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും മാർഫ്ലിക്സ് പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 'പഠാൻ' എന്ന വിജയചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും സിദ്ധാർഥ് ആനന്ദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കിങ്ങി'നുണ്ട്. 2026 ഡിസംബർ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Shah Rukh Khan in action on the Formula 1 track; filming of 'King' nears its final stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യ നയത്തിൽ യുഡിഎഫ് ഉപസമിതി വരുന്നു; അധ്യക്ഷനെ കെപിസിസി പ്രസിഡൻറ് തീരുമാനിക്കും

വിജയ് ദേവരകൊണ്ടയെ പ്രാങ്ക് ചെയ്ത് ദുൽഖർ; വൈറലായി നടന്റെ മറുപടി

കുങ്കുമപ്പൂ വിരിയിച്ച് ലക്ഷങ്ങള്‍ നേടാം; പക്ഷെ, ഹൈടെക് കൃഷി അത്ര എളുപ്പമല്ല

വീണ്ടും ഹാലണ്ട് മാജിക്, ഡെന്മാര്‍ക്കിനെതിരെ അവിശ്വസനീയ വിജയവുമായി നോര്‍വേ ക്വാര്‍ട്ടറില്‍; വിജയവഴിയില്‍ പോര്‍ച്ചുഗലും

പക്ഷിപ്പനി: ആലപ്പുഴ ചോദിക്കുന്നു, എന്നു തീരും ഈ ദുരിത കാലം?