ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഷർട്ടില്ലാതെ കിങ് ഖാൻ, രസികൻ കമന്റുമായി ​ഗൗരി

തന്റെ കാണാതായ ഷർട്ടുമായുള്ള സംസാരമാണ് അടിക്കുറിപ്പായി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

കിങ് ഖാന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പത്താൻ സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി തന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ. ഷർട്ടില്ലാതെ സോഫയിൽ ഇരിക്കുന്ന ഷാരുഖിനെയാണ് ചിത്രത്തിൽ കാണുന്നത്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം. പാതി മുഖം മറച്ചിരിക്കുന്ന ചിത്രം രസകരമായ അടിക്കുറിപ്പിനൊപ്പമാണ് പങ്കുവച്ചിരിക്കുന്നത്. 

തന്റെ കാണാതായ ഷർട്ടുമായുള്ള സംസാരമാണ് അടിക്കുറിപ്പായി നൽകിയത്. കൂടാതെ പത്താനായുള്ള കാത്തിരിപ്പിലാണെന്നും താരം വ്യക്തമാക്കുന്നു തന്റെ മസിൽ ബോഡിയും കാണിച്ചുള്ള താരത്തിന്റെ ഇരിപ്പ് ആരാധകരുടെ മനം കവരുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

കൂട്ടത്തിൽ ഷാരുഖിന്റെ ഭാര്യ ​ഗൗരി ഖാന്റെ കമന്റാണ് ആരാധകർക്കിടയിൽ ചിരിനിറക്കുന്നത്. ദൈവമേ, ഇങ്ങേരിപ്പോൾ ഷർട്ടിനോടും സംസാരിക്കാൻ തുടങ്ങിയോ എന്നായിരുന്നു കമന്റ്. റിച്ച ഛദ്ദ, ടൈ​ഗർ ഷരോഫ് തുടങ്ങിയ നിരവധി പേരും കമന്റുമായി എത്തി.  ഞാനിന്ന് വിശ്രമിക്കാമെന്നാണ് കരുതിയത് അപ്പോഴാണ് ഇത് കണ്ടത്, ഇതിഹാസം എന്നായിരുന്നു ടൈ​ഗർ ഷറോഷ് കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം