Salman Khan, Shah Rukh Khan, Aamir Khan എക്സ്
Entertainment

'ഞാനും വരുന്നത് സിനിമാ കുടുംബത്തിൽ നിന്ന് തന്നെ'; സൽമാനോട് ഷാരുഖ്, ​ത​ഗ്​ അടിച്ച് ആമിറും

തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും മൂന്ന് പേരും ആരാധകരെ ആവേശത്തിലാക്കി.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഖാൻമാരായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെ ഒന്നിച്ച് ഒരു വേദിയിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. റിയാദിൽ നടന്ന ജോയ് ഫോറം 2025 ലാണ് ഖാൻ ത്രയങ്ങൾ ഒരു വേദിയിൽ ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ചെത്തിയത്. നാളുകൾക്ക് ശേഷം മൂവരെയും ഒന്നിച്ച് കാണാനായതിന്റെ ആഘോഷത്തിലാണ് ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ.

തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും മൂന്ന് പേരും ആരാധകരെ ആവേശത്തിലാക്കി. പരിപാടിയിൽ ഷാരുഖ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല ഷാരുഖ് വരുന്നത് എന്ന സൽമാന്റെ പരാമർശത്തിൽ ഷാരുഖ് നൽകുന്ന മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്.

‘ആമിർ ഒരു സിനിമാ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, ഞാനും അങ്ങനെ തന്നെ, പക്ഷേ ഇവിടെയുള്ള ഈ മനുഷ്യൻ (ഷാരുഖ്) ഡൽഹിയിൽ നിന്നാണ് വന്നത്.- എന്നായിരുന്നു സൽമാന്റെ വാക്കുകൾ. ” ഉടനെ ഷാരുഖിന്റെ മറുപടിയെത്തി– ‘സൽമാൻ, ക്ഷമിക്കണം, ഞാനും ഒരു സിനിമാ കുടുംബത്തിൽ നിന്നാണ് വരുന്നത്.

സൽമാന്റെ കുടുംബം എന്റെ കുടുംബമാണ്, ആമിറിന്റെ കുടുംബം എന്റെ കുടുംബമാണ്.’ മറുപടി ചിരിച്ചു കൊണ്ട് കേട്ട ആമിർ മറുപടി നൽകി– ‘ഷാരുഖ് ഒരു താരമായത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും’. ആമിറിന്റെ വാക്കുകൾ സദസ്സിലിരുന്നവരെയാകെ ചിരിപ്പിച്ചു. ഷാരുഖിന്റെ മാനേജറായ പൂജ ദദ്‌ലാനി ഈ ഹൃദ്യമായ സംഗമത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘എപ്പിക് മൊമെന്റ്സ്’ എന്ന അടിക്കുറിപ്പോടെയാണ് പൂജ സ്റ്റോറി പങ്കുവച്ചത്.

Cinema News: Actor Shah Rukh Khan reacts to Salman Khan's outsider tag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT