ഷാരുഖും സൽമാനും ആമിറും പിടിഐ
Entertainment

ഒന്നിച്ച് ഖാൻ ത്രയങ്ങൾ; 'നാട്ടു നാട്ടു'വിന് ചുവടുവച്ച് ഷാരുഖും സൽമാനും ആമിറും: വിഡിയോ

ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹ ആഘോഷത്തിനിടെയാണ് മൂന്ന് സൂപ്പര്‍താരങ്ങളും വേദിയില്‍ ഒന്നിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വേദിയിൽ വീണ്ടും ഒന്നിച്ച് ബോളിവുഡ് ഖാൻ ത്രയങ്ങൾ. ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും വിവാഹ ആഘോഷത്തിനിടെയാണ് മൂന്ന് സൂപ്പര്‍താരങ്ങളും വേദിയില്‍ ഒന്നിച്ചത്. ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ചേര്‍ന്ന് ചുവടുവെക്കുകയായിരുന്നു.

മൂന്ന് പേരും ഒന്നിച്ച് നാട്ടു നാട്ടുവിന്റെ ഹൂക് സ്‌റ്റെപ് കളിക്കുകയായിരുന്നു. അതിനു പിന്നാലെ മൂന്നു താരങ്ങളും അവരുടെ മാസ്റ്റര്‍ പീസ് സ്റ്റെപ്പുകള്‍ പുറത്തെടുക്കുകയായിരുന്നു. എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ് മൂവരും ഒന്നിച്ചുള്ള വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇങ്ങനെ സംഭവിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഏറ്റവും സന്തോഷകരമായ 30 സെക്കന്‍ഡ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. വമ്പന്‍ താരനിരയാണ് വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി