കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് എംടി രമേശ് പറഞ്ഞു
VD Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിഡി സതീശന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ബിജെപി തീരുമാനം. താന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

VD Satheesan
എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പ് സംവിധാനത്തെത്തന്നെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഡല്‍ഹിയില്‍ നടന്ന പ്രതിഷേധമെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന നുണപ്രചാരണങ്ങളെ എതിര്‍ക്കാനും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനും കേരളത്തിലുടനീളം പ്രചാരണം നടത്താനും ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എം നാഗരാജയെ കേരളത്തിന്റെ ചുമതലയും എം. വെങ്കിടേശന് സഹ-ചുമതലയും നല്‍കി നിയമിച്ചതിന് പിന്നാലെ ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങളിലാണ് മുഖ്യമന്ത്രി വിഡി സതീശനെതിരെ പ്രക്ഷോഭത്തിന് തീരുമാനിച്ചത്. 'ഇലക്ടറല്‍ സംവിധാനത്തെ വിശ്വസിക്കാനാവില്ലെന്നും നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ അംഗീകരിക്കാനാവില്ലെന്നുമാണ് നിലപാടെങ്കില്‍, രാഹുല്‍ ഗാന്ധി ആദ്യം ചെയ്യേണ്ടത് വി ഡി സതീശനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയാണ്. എംടി രമേശ് പറഞ്ഞു.

കേരളത്തിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ നിലപാട് എന്താണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും, തമിഴ്‌നാട്ടില്‍ ടിവികെ- കോണ്‍ഗ്രസ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫലവും രാഹുല്‍ഗാന്ധി അംഗീകരിക്കുന്നുണ്ടോ?. എംടി രമേശ് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ അംഗീകരിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി അത് തുറന്നു പറയണം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും എംടി രമേശ് ആരോപിച്ചു.

ഡല്‍ഹിയിലെ പ്രതിഷേധത്തെയും രാഹുല്‍ ഗാന്ധിയുടെ നിലപാടിനെയും പിന്തുണച്ചുകൊണ്ടുള്ള തന്റെ പ്രസ്താവന തെറ്റാണെന്ന് വിഡി സതീശന്‍ സമ്മതിക്കുകയോ അല്ലെങ്കില്‍ രാജിവെക്കുകയോ വേണമെന്നും എംടി രമേശ് പറഞ്ഞു. നാല് മാസം പ്രായമുള്ള വിഡി സതീശന്‍ സര്‍ക്കാര്‍ മുന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തനിപ്പകര്‍പ്പാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തി. സര്‍ക്കാരിന്റെ വീഴ്ചകള്‍, പാലിക്കാത്ത വാഗ്ദാനങ്ങള്‍, നിലപാടുകളിലെ മലക്കംമറിച്ചിലുകള്‍, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, പിഎസ്സി നിയമനങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

VD Satheesan
'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?
VD Satheesan
അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്‌സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
Summary

Keralam BJP seeks Satheesan’s resignation over participation in Delhi protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com