വൈഷ്‌ണോ ദേവി ക്ഷേത്രം 
Entertainment

മക്കയ്ക്കു പിന്നാലെ കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരുഖ് ഖാൻ; വിഡിയോ പുറത്ത്

ഇന്നലെ രാത്രിയാണ് താരം ദർശനത്തിന് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ഇന്നലെ രാത്രിയാണ് താരം ദർശനത്തിന് എത്തിയത്. ആരാധകരാണ് താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. റിലീസിന് ഒരുങ്ങുന്ന പത്താൻ സിനിമയിലെ ആദ്യ​ ​ഗാനമായ ഭേശരം രം​ഗിന്റെ റിലീസിന് മുന്നോടിയായിട്ടായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. 

കറുപ്പ് ജാക്കറ്റ് ധരിച്ച് മുഖം മറച്ചാണ് ഷാരൂഖ് സന്ദര്‍ശനത്തിനെത്തിയത്. സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ മറ്റ് തീർത്ഥാടകർക്കൊപ്പം നടന്നു നീങ്ങുന്ന ഷാരുഖിനെയാണ് വിഡിയോയിൽ കാണുന്നത്. പുറത്തുവന്ന വിഡിയോയിൽ ഒന്നും താരത്തിന്റെ മുഖം വ്യക്തമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണം; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സിസിഐ

പാന്‍ മസാല പ്ലാസ്റ്റിക് പാക്കിന് നിരോധനം; ഇനി പേപ്പര്‍, ടിന്‍, ഗ്ലാസ് കണ്ടെയ്നറുകളില്‍

Today's Rashi Phalam August 12 |ആത്മവിശ്വാസം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും, സാമ്പത്തിക പുരോഗതി

എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം