വീഡിയോ ദൃശ്യം 
Entertainment

പത്താൻ വരുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് വിഡിയോ; കിങ് ഖാന്റെ വരവ് ആഘോഷമാക്കാൻ ആരാധകർ

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ എത്തുകയാണ് പത്താൻ സിനിമയിലൂടെ. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. അടുത്തവർഷം ജനുവരി 25നാണ് ചിത്രം റിലീസിന് എത്തുന്നത്. ടീസറിനൊപ്പമായിരുന്നു ഡേറ്റ് അനൗൺസ്മെന്റ് നടത്തിയത്. 

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ടുള്ള വിഡിയോയിലും ഷാരുഖിനേയും ദീപികയേയും ജോൺ എബ്രഹാമിനേയും കാണാം. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. 

മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ ഷാരുഖ് എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം താരത്തിന്റെ ​ഗംഭീര തിരിച്ചുവരവായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ. നാലു വർഷത്തിനു ശേഷമാണ് ഹൃത്വിക് റോഷന്റെ ഒരു ചിത്രം തിയറ്ററിലെത്തുന്നത്. 018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി