അഭിനയത്തിലെന്നത് പോലെ തന്നെ തന്റെ മറയില്ലാതെ സംസാരിക്കുന്ന രീതി കൊണ്ടും ഷഹാന ഗോസ്വാമി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ഷഹാനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ഷഹാന മനസ് തുറന്നത്. പരമ്പരാഗത റിലേഷന്‍ഷിപ്പ് രീതികളില്‍ തനിക്ക് യുക്തി കണ്ടെത്താനാകുന്നില്ലെന്നാണ് ഷഹാന പറയുന്നത്.
''ആരുടെ ഒപ്പമാണോ അവരുമായി തുറന്നതും ആത്മാര്‍ത്ഥവുമായ കമ്യൂണിക്കേഷന്‍ നടത്തണം. പങ്കാളി എത്തരത്തിലുള്ള വ്യക്തിയാണെന്ന് ശരിക്കും മനസിലാക്കുകയും, സ്വയം അതനുസരിച്ച് ഒരുങ്ങുകയും വേണം. ഇന്ന് എനിക്ക് അത്തരത്തില്‍ ഒരു പ്രൈമറി പാര്‍ട്ണര്‍ ഇല്ല. ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുണ്ട്. അതൊന്നും കാഷ്വല്‍ അല്ല. എനിക്ക് അതൊന്നും കാഷ്വല്‍ അല്ല'' താരം പറയുന്നു.
''എനിക്ക് ഇന്ന് ആരുമായും പങ്കാളിത്തമില്ല. പക്ഷെ ആത്മബന്ധവും അടുപ്പവുമുണ്ട്. ചിലപ്പോഴത് സൗഹൃദമായിരിക്കാം. ചിലപ്പോള്‍ ശാരീരികം മാത്രമായിരിക്കും. ഒരു പ്രത്യേക ദിശയിലേക്ക് അതിനെ നിര്‍ബന്ധിച്ച് കൊണ്ടു പോകേണ്ടതില്ല. പ്രണയവും സൗഹൃദവുവെന്നതാണ് സിമ്പിളായ ബേസ്. എനിക്ക് നല്‍കാന്‍ ഒരുപാട് പ്രണയമുണ്ട്. എന്തിന് ഒരാള്‍ക്ക് മാത്രമായി അത് നല്‍കണം?'' ഷഹാന ചോദിക്കുന്നു.
''പുറത്തു നിന്ന് നോക്കുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും. പക്ഷെ ഇതിനായി നമ്മള്‍ നമ്മളെ തന്നെ ഒരുക്കിയെടുക്കണം. സ്വന്തം അസൂയയേയും ഇന്‍സെക്യൂരിറ്റികളേയും തരണം ചെയ്യുക എളുപ്പമല്ല'' എന്നും ഷഹാന പറയുന്നു. അതേസമയം താനുമായി അടുപ്പത്തിലായ ചിലര്‍ തന്റെ ജീവിതരീതി ഉള്‍ക്കൊള്ളാനാകാതെ മാറി നില്‍ക്കാറുണ്ടെന്നും ഷഹാന തുറന്നു പറയുന്നു. തന്റെ സ്വാതന്ത്ര്യം കാണുമ്പോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ടെന്നും താരം പറയുന്നു.
പ്രണയം ഒരാളെ നിയന്ത്രിക്കുകയോ തളച്ചിടുകയോ ചെയ്യരുത്. തന്റെ പങ്കാളികള്‍ പലരും പരസ്പരം കണ്ടുമുട്ടാറുണ്ടെന്നും സത്യസന്ധതയും കൃത്യമായ ആശയവിനിയമവുമാണ് ഇത്തരം ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതെന്നും ഷഹാന പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates