ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്‌നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാന്‍. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും കായിക രംഗത്തുമെല്ലാം വലിയ ബിസിനസുകളുണ്ട് ഷാരൂഖ് ഖാന്. ഇതാണ് താരത്തെ അതിസമ്പന്നനാക്കുന്നത്. ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പട്ടികയിലാണ് ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ താരമായത്. അതേസമയം പോയ വര്‍ഷത്തെ കണക്ക് പ്രകാരം ഷാരൂഖ് ഖാന്റെ സമ്പത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നിലവില്‍ ഷാരൂഖ് ഖാന്റെ സ്വത്ത് 10000 കോടി വിലമതിക്കുന്നതാണ്. സിനിമ, പരസ്യം, മറ്റ് ബിസിനസുകള്‍ എന്നിവയില്‍ നിന്നുമാണ് താരം ഈ സ്വത്ത് സമ്പാദിച്ചിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന നിര്‍മാണ കമ്പനിയുടേയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റേയും ഉടമയാണ് ഷാരൂഖ് ഖാന്‍. അതേസമയം പോയ വര്‍ഷം ഷാരൂഖ് ഖാന് 12490 കോടി ആസ്തിയുണ്ടായിരുന്നുവെന്നാണ് ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പറയുന്നത്.
ഒരു വര്‍ഷം കൊണ്ട് ഷാരൂഖ് ഖാന്റെ സ്വത്തില്‍ 2490 കോടിയുടെ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയൊരു ഇടിവുണ്ടായിട്ടും ഷാരൂഖ് തന്നെയാണ് ഒന്നാം സ്ഥാനത്തെന്നതാണ് രസകരമായ വസ്തുത. രണ്ടാമതുള്ള അമിതാഭ് ബച്ചന്റെ സ്വത്ത് 4000 കോടിയാണ്. പിന്നാലെയുള്ളത് 3000 കോടിയുമായ സല്‍മാന്‍ ഖാനാണ്. പോയ വര്‍ഷം സ്വത്തില്‍ വളര്‍ച്ചയുണ്ടാക്കിയ താരം ഹൃത്വിക് റോഷനാണെന്നും റിപ്പോര്‍ട്ട് പറയുന്നത്. പട്ടികയില്‍ നാലാമതുള്ള ഹൃത്വിക്കിന്റെ സ്വത്ത് 2500 കോടിയാണ്.
അതേസമയം കിങ് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ മകള്‍ സുഹാന ഖാനും ഷാരൂഖിനൊപ്പം അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോണ്‍ ആണ് നായിക. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, റാണി മുഖര്‍ജി, ജയ്ദീപ് അഹ്ലാവത്ത്, അര്‍ഷദ് വാര്‍സി, അഭയ് വെര്‍മ, രാഘവ് ജുയാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റേതായി ഒരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates