Shahrukh Khan in Don 3  
Entertainment

'ഡോണാ'കാന്‍ വേറെ ആളെ തേടണ്ട, തിരികെ വരാമെന്ന് ഷാരൂഖ് ഖാന്‍; പക്ഷെ 'ഒരു കണ്ടീഷനുണ്ട്'! ചതിയെന്ന് ആരാധകര്‍

ഡോണ്‍ ത്രീയില്‍ നിന്നും രണ്‍വീര്‍ സിങ് പിന്മാറി

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡോണ്‍ ത്രീ. ഫര്‍ഹാന്‍ അക്തര്‍ ഒരുക്കിയ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയങ്ങളായിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ഡോണ്‍. എന്നാല്‍ മൂന്നാം ഭാഗത്തില്‍ ഷാരൂഖിന് പകരം രണ്‍വീര്‍ സിങ് ഡോണ്‍ ആകുമെന്നായിരുന്നു നേരത്തെ ഫര്‍ഹാന്‍ അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഡോണ്‍ ത്രീയില്‍ നിന്നും രണ്‍വീര്‍ സിങ് പിന്മാറിയെന്നാണ്. ധുരന്ധര്‍ നേടിയ വന്‍ വിജയത്തോടെ, അടുത്ത ചിത്രമായ പ്രളയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവിടാന്‍ രണ്‍വീര്‍ തീരുമാനിച്ചെന്നും ഇതോടെയാണ് താരം പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രണ്‍വീറും ഫര്‍ഹാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും പിന്മാറ്റത്തിന് കാരണമായി പറയപ്പെടുന്നുണ്ട്.

നേരത്തെ രണ്‍വീറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനിരുന്ന കിയാര അദ്വാനിയും വിക്രാന്ത് മാസിയും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ ഡോണ്‍ ത്രീയിലേക്ക് മടങ്ങിയെത്താന്‍ ഷാരൂഖ് ഖാന്‍ തയ്യാറായതായാണ് ഏറ്റവും പുതിയ വാര്‍ത്ത. തനിക്ക് പകരം വേറൊരാളെ തേടേണ്ടതില്ലെന്ന് കിങ് ഖാന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് മാത്രം.

ആറ്റ്‌ലി സംവിധാനം ചെയ്യുകയാണെങ്കില്‍ ഡോണ്‍ ത്രീ താന്‍ ചെയ്യാമെന്നാണ് ഷാരൂഖ് ഖാന്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ്റ്‌ലി ഒരുക്കിയ ജവാനിലൂടെയാണ് ഷാരൂഖ് ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയവും നേടിയിരുന്നു. അതിനാല്‍ ഒരിക്കല്‍ കൂടി ആറ്റ്‌ലിയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ ഷാരൂഖ് ഖാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൃതി സനോണ്‍ ആയിരിക്കും നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷാരൂഖ് ഖാന്‍ തിരികെ വരുന്നതില്‍ ആരാധകര്‍ക്ക് സന്തോഷമാണ്. എന്നാല്‍ സംവിധായകന്റെ സ്ഥാനത്ത് ഫര്‍ഹാന്‍ അക്തറിന് പകരം ആറ്റ്‌ലിയെത്തുന്നതില്‍ ആരാധകര്‍ തൃപ്തരല്ല. ആദ്യ രണ്ട് ഭാഗങ്ങളും ഒരുക്കിയ ഫര്‍ഹാന്‍ സംവിധായകന്‍ എന്ന നിലയില്‍ ആറ്റ്‌ലിയേക്കാള്‍ മികവ് തെളിയിച്ചിട്ടുള്ളയാളാണെന്നാണ് ആരാധകര്‍ പറയുന്നത്. ഫര്‍ഹാന്റെ കാഴ്ചപ്പാടിലൂടെ ഷാരൂഖ് ഖാനെ കാണുന്നതില്‍ പുതുമയുണ്ടാകുമെന്നും ആറ്റ്‌ലിയാണെങ്കില്‍ ആ മാജിക് നഷ്ടപ്പെട്ടേക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Shahrukh Khan is ready come back to Don 3 as Ranveer Singh opted out. But he has a coniditon. Fans are not happy with it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം

പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

'സൂര്യകുമാർ യാ​ദവ് മെസേജുകൾ അയച്ചിരുന്നു'; നടിക്കെതിരെ 100 കോടിയുടെ അപകീർത്തി കേസ്

SCROLL FOR NEXT