Srk in Jailer 2 
Entertainment

ലാലേട്ടനും രജനികാന്തിനുമൊപ്പം കിങ് ഖാന്‍! 'ജയിലര്‍ 2'വിലേത് വെറും അതിഥി വേഷമല്ല; ആവേശമായി പുതിയ റിപ്പോർട്ടുകള്‍

മിഥുന്‍ ചക്രവര്‍ത്തിയ്‌ക്കൊപ്പം എസ്‌ജെ സൂര്യ, വിദ്യ ബാലന്‍ തുടങ്ങിയവരും വില്ലന്‍ സംഘത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യ ഭാഗത്തില്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും ശിവരാജ്കുമാറും അതിഥി വേഷങ്ങളിലെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും വന്‍ താരനിര അണിനിരക്കുന്നുണ്ട്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ വേഷത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

ഷാരൂഖ് ഖാന്റെ വേഷം വെറുമൊരു അതിഥി വേഷമല്ലെന്നും ചിത്രത്തിന്റെ ഒഴുക്കില്‍ നിര്‍ണായക സ്വാധീനമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രജനികാന്തിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. മിഥുന്‍ ചക്രവര്‍ത്തി നയിക്കുന്ന വില്ലന്മാരുടെ സംഘത്തെ നേരിടാന്‍ രജനിയെ സഹായിക്കുന്ന സുഹൃത്തായിരിക്കും ഷാരൂഖ് ഖാന്‍. മിഥുന്‍ ചക്രവര്‍ത്തിയ്‌ക്കൊപ്പം എസ്‌ജെ സൂര്യ, വിദ്യ ബാലന്‍ തുടങ്ങിയവരും വില്ലന്‍ സംഘത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ കിങ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ചില്‍ ഷാരൂഖ് ഖാന്‍ ജയിലര്‍ ടുവിന്റെ ലൊക്കേഷനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ദിവസമാണ് ഷാരൂഖ് ഖാന്‍ ജെയിലറിനായി മാറ്റി വച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും രജനികാന്തും സ്‌ക്രീന്‍ പങ്കിടുന്നുവെന്നത് തന്നെ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ്. ഇരുവരും സുഹൃത്തുക്കളായി അഭിനയിക്കുന്നുവെന്നതും ആക്ഷന്‍ രംഗം ചെയ്യുന്നുവെന്നതും ആ ആവേശം വാനോളം ഉയര്‍ത്തുന്നതാണ്.

ഷാരൂഖ് ഖാനും രജനികാന്തും വളരെ അടുത്ത സുഹൃത്തുക്കളാണ്. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രം റാ വണ്ണില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തിയിരുന്നു. യന്തിരനിലെ ചിട്ടിയായിട്ടായിരുന്നു രജനികാന്ത് റാ വണ്ണിലെത്തിയത്. അന്ന് തന്റെ ക്ഷണം സ്വീകരിച്ച രജനികാന്തിനുള്ള ഷാരൂഖ് ഖാന്റെ പ്രത്യുപകാരമാണ് ജയിലറിലെ അതിഥി വേഷം.

Shahrukh Khan will join Jailer 2 in March. Reports says his role will be more than just a cameo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍, 150 അടി ഉയരത്തില്‍ തൂങ്ങി കിടന്നത് അര മണിക്കൂര്‍; ഐശ്വര്യയ്ക്ക് പകരം ചാടിയ ഡ്യൂപ്പ് പറയുന്നു

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍