Shaji Kailas വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ആള്‍ക്കൂട്ടത്തിനൊപ്പം നരസിംഹത്തിലെ പാട്ടിന് ചുവടുവച്ച് ഷാജി കൈലാസ്; ഹിറ്റുകളുടെ രാജാവിന് ഇങ്ങനെയുമൊരു മുഖമോ?

ഇദ്ദേഹം ഇത്ര സിംപിളായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ ഹിറ്റ് മേക്കറാണ് ഷാജി കൈലാസ്. മാസ് ആക്ഷന്‍ സിനിമകള്‍ എന്നാലത് ഷാജി കൈലാസ് സിനിമകളാണ്. നരസിംഹവും കമ്മീഷ്ണറും ദി കിങുമൊക്കെയായി മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളൊരുക്കിയ സംവിധായകന്‍. തീപ്പൊരി ഡയലോഗുകളും രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷനുമൊക്കെയായി ആവേശം കൊള്ളിക്കുന്നവയാണ് ഷാജി കൈലാസിന്റെ സിനിമകള്‍.

സിനിമയില്‍ തീപ്പൊരിയാണെങ്കിലും ജീവിതത്തില്‍ അധികം സംസാരിക്കാത്ത, അല്‍പ്പം അന്തര്‍മുഖനായൊരു വ്യക്തിയാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ സംസാരം കണ്ടാല്‍ ഇതേ ആളാണോ പൂവള്ളി ഇന്ദുചൂഢനേയും ജോസഫ് അലക്‌സിനേയും ഭരത്ചന്ദ്രനേയുമൊക്കെ മലയാളിയ്ക്ക് സമ്മാനിച്ചതെന്ന് തോന്നിപ്പോകും. ഇതിനിടെ ഷാജി കൈലാസിന്റെ മറ്റൊരു മുഖം കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

നരസിംഹത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടിന് ചുവടുവെക്കുന്ന ഷാജി കൈലാസിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ആള്‍ക്കൂട്ടത്തിനൊപ്പം തന്റെ സിനിമയിലെ പാട്ടിന് ചുവടുവെക്കുകയാണ് ഹിറ്റ്‌മേക്കര്‍. സൂപ്പര്‍ ഹിറ്റുകളുടെ രാജാവേ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിഡിയോയില്‍ ഷാജി കൈലാസിനൊപ്പം നടന്‍ ജോജു ജോര്‍ജുമുണ്ട്.

വിഡിയോയില്‍ നരസിംഹത്തിലെ ധാം കിണക്ക എന്ന പാട്ടിനാണ് ഷാജി കൈലാസും ആരാധകരും ഡാന്‍സ് ചെയ്യുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറി, ഏറെ ആസ്വദിച്ചാണ് ഷാജി കൈലാസ് വിഡിയോയിലെത്തുന്നത്. വിഡിയോ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഇദ്ദേഹം ഇത്ര സിംപിളായിരുന്നുവോ എന്നാണ്. വരവ് ആണ് ഷാജി കൈലാസിന്റെ പുതിയ സിനിമ. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍.

Shaji Kailas dances to Narasimham song in a viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT