ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'മാസ്റ്റർ ഈസ് ബാക്ക്', കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

സൂപ്പർഹിറ്റ് സംവിധായകന്റെ തിരിച്ചുവരവിന് കയ്യടിച്ചുകൊണ്ട് പൃഥ്വിരാജും ‌എത്തി

Author : സമകാലിക മലയാളം ഡെസ്ക്

റെ കാത്തിരിപ്പിനു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച കടുവ റിലീസിന് എത്തിയിരിക്കുകയാണ്. മാസ് ആക്ഷൻ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ കടുവയെ സ്വീകരിച്ചതിന് ആരാധകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ് രം​ഗത്തെത്തി. മുന്നോട്ടുള്ള യാത്രയിൽ ഈ സ്നേഹം ഊർജമായി മാറുമെന്നാണ് ഫേയ്സ്ബുക്കിൽ ഷാജി കൈലാസ് കുറിച്ചത്. 

നന്ദി....ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി.. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!- ഷാജി കൈലാസ് കുറിച്ചു. 

പിന്നാലെ സൂപ്പർഹിറ്റ് സംവിധായകന്റെ തിരിച്ചുവരവിന് കയ്യടിച്ചുകൊണ്ട് പൃഥ്വിരാജും ‌എത്തി. മാസ്റ്റർ ഈസ് ബാക്ക് എന്നാണ് ഷാജി കൈലാസിനെ പ്രശംസിച്ചുകൊണ്ടുള്ള നോട്ടീസ് ഷെയർ ചെയ്തുകൊണ്ട് ഷാജി കൈലാസ് കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ്  കടുവയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT