ഭാര്യയെ കയ്യിലെടുത്ത് എംജി ശ്രീകുമാർ, ഹവായ് ബീച്ചിൽ നിന്ന് ഒരു പ്രണയചിത്രം; വൈറൽ

അവധിയാഘോഷത്തിനിടെ ഹവായി ബീച്ചിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഭാര്യയ്ക്കൊപ്പമുള്ള മനോഹര പ്രണയചിത്രം പങ്കുവച്ച് ​ഗായകൻ എംജി ശ്രീകുമാർ. ഭാര്യ ലേഖയെ കയ്യിലെടുത്തുപിടിച്ച് ബീച്ചിൽ നിൽക്കുന്നതാണ് ചിത്രം. അവധിയാഘോഷത്തിനിടെ ഹവായി ബീച്ചിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

 ‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’ എന്ന അടിക്കുറിപ്പോടെയാണ് ഗായകന്റെ പോസ്റ്റ്. ഈ കൈകളിൽ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പിൽ ലേഖയും ചിത്രം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇരുവരുടേയും പ്രണയത്തെ പുകഴ്ത്തിക്കൊണ്ടാണ് കമന്റുകളെല്ലാം. 

ഹവായ് യാത്രയെക്കുറിച്ച് കഴിഞ്ഞദിവസം ശ്രീകുമാർ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ഹവായ് എന്ന മനോഹരമായ ദ്വീപിൽ കുറെ നാളുകൾക്കു ശേഷം ഒരു വെക്കേഷൻ. ലവ് യു ഓൾ’ എന്ന കുറിപ്പിലാണ് ലേഖയ്ക്കൊപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീകുമാറും ലേഖയും നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിദേശ പര്യടനം നടത്തുന്നത്. കോവിഡ് വ്യാപനമാണ് ഇവരുടെ യാത്രകളെ പ്രതിസന്ധിയിലാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com