ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ മുന്നിൽ ശ്രീജേഷ്, അപ്രതീക്ഷിത കൂടിക്കാഴ്ചയെക്കുറിച്ച് ഷാജി കൈലാസ്

പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയുടെ തിരക്കിലാണ് ഷാജി കൈലാസ്. ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങൾക്ക് മുൻപാണ് പാലക്കാട് കുതിരാൻ ഭാ​ഗത്ത് ആരംഭിച്ചത്. ഷൂട്ടിനിടയിൽ ഷാജി കൈലാസ് അപ്രതീക്ഷിതമായി ഒരു സൂപ്പർതാരത്തെ കണ്ടുമുട്ടിയിരിക്കുകയാണ്. ഒളിംപിക്‌സിൽ മെഡൽ നേടി അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം താരം പിആർ ശ്രീജേഷിനെയാണ് അദ്ദേഹം ഹോട്ടലിൽ വച്ച് കണ്ടുമുട്ടിയത്. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഒന്നിച്ചുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. 

ഷാജി കൈലാസിന്റെ കുറിപ്പ്

അവിചാരിതം... മനോഹരം...അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്... കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്‌സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ... നന്ദി ശ്രീജേഷ്... അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..ചക് ദേ ഇന്ത്യ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'