രേഖാചിത്രം, ഷമീർ മുഹമ്മദ്  ഫെയ്സ്ബുക്ക്
Entertainment

തൊഴിലാളി ദിനത്തിൽ അക്കൗണ്ടിലേക്ക് ഒരു തുക; രേഖാചിത്രം ടീമിന് നിർമാതാവിന്റെ സർപ്രൈസ്

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും വേണു കുന്നപ്പിള്ളി നൽകിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മോളിവു‍ഡിലെ ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റായിരുന്നു രേഖാചിത്രം. 50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ആ​ഗോളതലത്തിൽ ചിത്രം 75 കോടി നേടുകയും ചെയ്തു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

മനോജ് കെ ജയൻ ആയിരുന്നു ചിത്രത്തിൽ വില്ലനായെത്തിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. ഷമീർ മുഹമ്മദ് ആയിരുന്നു ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. ഇപ്പോഴിതാ തൊഴിലാളി ദിനത്തിൽ നിർമാതാവ് വേണു കുന്നപ്പിള്ളിയിൽ നിന്ന് ലഭിച്ച ഒരു അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് പറയുകയാണ് ഷമീർ മുഹമ്മദ്.

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും വേണു കുന്നപ്പിള്ളി നൽകിയിരുന്നു. എന്നാൽ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്.

കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാർഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത് എന്ന് ഷമീർ മുഹമ്മദ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

രേഖാചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയും ഇൻസ്റ്റ​ഗ്രാമിൽ ഷമീറിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ് നായകനായെത്തുന്ന നരിവേട്ടയാണ് ഷമീർ മുഹമ്മദിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മെയ് 16ന് ചിത്രം തിയറ്ററുകളിലെത്തും.

ഷമീർ മുഹമ്മദ് പങ്കുവച്ച കുറിപ്പ്

ഒരു സിനിമയിൽ വർക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടെയും സ്വപ്നമാണ്, വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വർഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമയിൽ പ്രവർത്തിച്ച ഞങ്ങൾ ഓരോരുത്തരും സംതൃപ്തരാണ്.

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിർമാതാവ്, എന്നാൽ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്.

കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാർഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത്. ഇനിയും കാവ്യ ഫിലിംസിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങൾ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടൻ, ജോഫിൻ… ടീം രേഖാചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT