Shamna Kasim ഇൻസ്റ്റ​ഗ്രാം
Entertainment

'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന

'ഒരു കുടുംബം ചേർന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി ഷംന കാസിമിനെ വിവാഹാലോചനയുടെ പേരിൽ കബളിപ്പിച്ച് പണവും സ്വർണവും തട്ടാൻ ശ്രമിക്കുകയും ബ്ലാക്മെയിൽ ചെയ്യുകയും ചെയ്ത സംഭവം വലിയ വാർത്തയായിരുന്നു. 2020 ജൂണിൽ നടന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘമാണ് സംഭവത്തിൽ പിടിയിലായത്.

ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷംന. കുടുംബവും പൊലീസ് ഉദ്യോ​ഗസ്ഥരുമൊക്കെ തന്നെ നന്നായി സപ്പോർട്ട് ചെയ്തിരുന്നുവെന്നും എന്നാൽ ടിവിയിലൊക്കെ തന്റെ പേര് കാണുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നുവെന്നും പറയുകയാണ് ഷംന. വനിതയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷംന.

"ഒരു വിവാഹാലോചന വന്നതാണ്. അത് നമ്മളൊരു സിനിമ കാണുന്ന ഫീലാണ്. ഒരുപാട് ആൾക്കാരുണ്ട് അതിൽ, എല്ലാവരും കുടുംബക്കാരും. ആ കേസ് അന്വേഷിച്ച പൊലീസുകാർ പറയുകയായിരുന്നു ഇങ്ങനെയൊക്കെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ ? എന്ന്. ഒരാളാണ് അഞ്ച് വോയ്സിൽ ഒക്കെ സംസാരിക്കുന്നത്. ഒരു കുടുംബം ചേർന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണത്തിന്റെ പേരും പറഞ്ഞ്.

ഈ ലോകം അങ്ങനെയാണല്ലേ. എന്തൊക്കെ കാണാം. എന്നെ മാത്രമല്ല, ഒരുപാട് കുട്ടികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഒരു കേസ് ആയിട്ട് പോകുമ്പോൾ എന്തായാലും ഇത് പൊതുസമൂഹത്തിൽ അറിയുമെന്ന കാര്യം എനിക്കറിയാമായിരുന്നു. എല്ലാ ചാനലുകളും അന്ന് എന്നെ സപ്പോർട്ട് ചെയ്തിരുന്നു.

എന്നാലും ഷംന കാസിം... ഷംന കാസിം എന്ന പേര് ടിവിയിലൊക്കെ വരുമ്പോൾ നെഞ്ചിലിങ്ങനെ ഇടിപ്പായിരുന്നു എനിക്ക്. അന്ന് പൊലീസുദ്യോ​ഗസ്ഥരാണെങ്കിലും എല്ലാവരും നന്നായി പിന്തുണച്ചിരുന്നു".- ഷംന കാസിം പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Shamna Kasim on extortion and blackmail case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്