ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

വെയിൽ നാളെ എത്തില്ല, ഷെയിൻ നി​ഗം ചിത്രത്തിന്റെ റിലീസ് മാറ്റി

കോവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് മാറ്റുന്നതെന്ന് നിർമാതാക്കളായ ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം വെയിലിന്റെ റിലീസ് മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് റിലീസ് മാറ്റുന്നതെന്ന് നിർമാതാക്കളായ ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ് അറിയിച്ചു. നാളെയാണ് ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നത്. 

'തിയറ്ററിൽ ഉടമകളുടെ അഭ്യാർത്ഥന പരി​ഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോ​ഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേ​ഗം ഉയരുകയും തിളങ്ങുകയും ചെയ്യും'- പ്രസ്താവനയിലൂടെ നിർമാതാക്കൾ പറഞ്ഞു. 

അമ്മയുടേയും രണ്ട് ആൺമക്കളുടേയും കഥ

വെയിലിൻറെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധാർത്ഥ് എന്ന മൂത്ത മകന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷെയിൻ എത്തുന്നത്. 

ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. തമിഴിൽ പ്രശസ്‍തനായ  പ്രദീപ്‌ കുമാർ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എൻറർടെയ്‍‍ൻ‍മെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: എല്‍ഡിഎഫിനെ പിന്നിലാക്കി, യുഡിഎഫ് കുതിപ്പ്‌

ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു: ആദ്യ സൂചനകളിൽ ബിജെപിക്ക് മുന്നേറ്റം

കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

SCROLL FOR NEXT