വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വീണ്ടും അമ്പരപ്പിക്കാൻ ഷെയിൻ, 'വെയിൽ' ട്രെയിലർ

നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം വെയിലിന്റെ ട്രെയിലർ പുറത്ത്. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ജനുവരി 28ന് തിയറ്ററുകളിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. 

വൈറലായി ട്രെയിലർ

ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധാർത്ഥ് എന്ന മൂത്ത മകന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷെയിൻ എത്തുന്നത്. മികച്ച അഭിനയത്തിലൂടെ ഷെയിൻ അമ്പരപ്പിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. തമിഴിൽ പ്രശസ്‍തനായ  പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: വീണ ജോര്‍ജും എംബി രാജേഷും പിന്നില്‍, യുഡിഎഫ് കുതിപ്പ്‌

ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു: ആദ്യ സൂചനകളിൽ ബിജെപിക്ക് മുന്നേറ്റം

കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

SCROLL FOR NEXT