പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി  
Entertainment

പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി

ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

'ലിറ്റില്‍ ഹാര്‍ട്‌സ്' ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ ആണ്. ക്യാമറ: രവി ചന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, സ്റ്റില്‍സ് : എസ് ബി കെ ഷുഹൈബ്, പി ആര്‍ ഒ: ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു