Shane Nigam ഷെയ്ന്‍ നിഗം
Entertainment

'മുടി വെട്ടിയതിനെ ന്യായീകരിക്കില്ല, ചെയ്തത് നല്ല കാര്യമല്ല'; 'വെയില്‍' വിവാദത്തില്‍ കുറ്റബോധമുണ്ടോ? ഷെയ്ന്‍ നിഗം പറയുന്നു

'ഇന്‍ഡസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളില്ല'

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന്‍ നിഗം. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു ഷെയ്ന്‍ നിഗം. സിനിമാ മേഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷെയ്ന്‍ നിഗം.

''ഇന്‍ഡസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളില്ല. ഇതൊരു പരാതിയല്ല. പരിപാടികള്‍ക്ക് കാണുമ്പോള്‍ സംസാരിക്കും. അതല്ലാതെ ആരുമായും യഥാര്‍ത്ഥ സൗഹൃദങ്ങളില്ല. എന്റെ സ്‌കൂള്‍കാലത്തെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും'' എന്നാണ് ഷെയ്ന്‍ പറയുന്നത്. തനിക്ക് അച്ചടക്കമില്ല എന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി നല്‍കുന്നുണ്ട്.

''ചില സിനിമകളുടെ സെറ്റുകളില്‍ ഒരു നിശ്ചിത സമയത്ത് വരാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു മണിക്കൂര്‍ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോള്‍ കോസ്റ്റിയൂമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂര്‍ കഴിഞ്ഞാകും ഷൂട്ട് ആരംഭിക്കുക. സെറ്റില്‍ വരുന്നതിലും കാത്തിരിക്കുന്നതിലും എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ മേക്കപ്പിട്ട് തയ്യാറായിക്കഴിഞ്ഞാല്‍ ഞാന്‍ മാനസികമായി ആ സീനിലായിരിക്കും. ആ സീനിന് വേണ്ട വികാരങ്ങള്‍ മനസിലേക്ക് വന്നിട്ടുണ്ടാകും. വല്ലാതെ ഡിലെ വരുന്നതോടെ അത് മാഞ്ഞു പോകാന്‍ തുടങ്ങും. സമയത്ത് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ റെഡിയായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാനാകണം. അപൂര്‍വ്വമായി മാത്രമേ അത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂ. അതിനാല്‍ എനിക്കെതിരെ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് ഞാന്‍ മറ്റ് സിനിമകളുടെ സെറ്റുകളില്‍ എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കണം'' എന്നാണ് ഷെയ്ന്‍ പറയുന്നത്.

താനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിനും ഷെയ്ന്‍ മറുപടി നല്‍കുന്നുണ്ട്. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ഷെയ്ന്‍ മുടി വെട്ടിയത് വിവാദമായിരുന്നു. ''അതൊരു റിബലിയസ് ആക്ടായിരുന്നു. ഞാന്‍ അതിനെ ഒരിക്കലും ന്യായീകരിക്കില്ല. ആരും ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. അത് നല്ലൊരു കാര്യമല്ല. ദേഷ്യവും അഗ്രഷനും കാരണമാണ് അങ്ങനെ ചെയ്തത്.'' എന്നാണ് ഷെയ്ന്‍ പറയുന്നത്.

ഞാന്‍ വളരെ ഇംപള്‍സീവായ വ്യക്തിയൊന്നുമല്ല. അതിനും മാത്രം ധൈര്യമുള്ള ഒരാളായി എനിക്ക് തന്നെ എന്നെ കാണാന്‍ സാധിക്കുന്നില്ലെന്നും ഷെയ്ന്‍ പറയുന്നു. പക്ഷെ ചില സാഹചര്യങ്ങളില്‍ നമ്മളെ കൊണ്ടു നിര്‍ത്തുന്നതാണെന്നാണ് താരം പറയുന്നത്.

Shane Nigam talks about how he sees the controversies during Veyil now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT