ശങ്കർ ഫെയ്സ്ബുക്ക്
Entertainment

'എന്റെ ഡ്രീം പ്രൊജക്ട്, വേൽപാരി ചെയ്യുന്നത് മൂന്ന് ഭാ​ഗങ്ങളായി'; വെളിപ്പെടുത്തി ശങ്കർ

ഇതിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. മൂന്ന് ഭാ​ഗങ്ങളുള്ള ഒരു ചിത്രമായിരിക്കും ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

​ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ സംവിധായകൻ ശങ്കർ. ഇപ്പോഴിതാ തന്റെ അടുത്ത പ്രൊജക്ടിനേക്കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ 3 യ്ക്ക് ശേഷം തമിഴ് സാഹിത്യകാരനായ സു വെങ്കടേശന്റെ ജനപ്രിയ ചരിത്ര നോവലായ വീരയുഗ നായഗൻ വേൽപാരിയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് ശങ്കർ വെളിപ്പെടുത്തിയിരിക്കുന്നത്.

"അടുത്ത പ്രൊജക്ട് രൺവീറിനൊപ്പം മുൻപ് പ്രഖ്യാപിച്ച അന്യൻ റീമേക്ക് ആയിരിക്കില്ല. വേൽപാരി എന്റെ ഡ്രീം പ്രൊജക്ടാണ്. ഈ പ്രൊജക്ടിലൂടെ ഞാൻ ഇതുവരെ കടുന്നു ചെല്ലാത്ത മേഖലകൾ കണ്ടെത്താനാണ് എന്റെ ശ്രമം. ഇതിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. മൂന്ന് ഭാ​ഗങ്ങളുള്ള ഒരു ചിത്രമായിരിക്കും ഇത്. വലിയ ബജറ്റ് ആവശ്യമുള്ള ബ്രഹ്മാണ്ഡ പ്രൊജക്ടാണിത്. ഈ പ്രൊജക്ട് ചെയ്യുന്നതിനുള്ള ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല".- ശങ്കർ പറഞ്ഞു.

ഇന്ത്യൻ 3 യെക്കുറിച്ചും ശങ്കർ സംസാരിച്ചു. ഞാൻ അതിന് റെഡിയാണ്. ഗെയിം ചെയ്ഞ്ചർ പൂർത്തിയായിക്കഴിഞ്ഞാൽ, ഇന്ത്യൻ 3 യുടെ ജോലികൾ പുനരാരംഭിക്കും. കുറച്ചു ഭാഗങ്ങൾ കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്നും ശങ്കർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി