ഇന്ത്യൻ 2 Instagram
Entertainment

'118 -ാം വയസിൽ ലു സിജിയാന് ചെയ്യാമെങ്കിൽ എന്തുകൊണ്ട് സേനാപതിയ്ക്ക് ആയിക്കൂടാ ?' ശങ്കർ പറയുന്നു

സേനാപതിയും ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ആണ്. അതുകൊണ്ട് ഞാനദ്ദേഹത്തെ ഒരു സൂപ്പർ ഹീറോയായി കാണുന്നു

സമകാലിക മലയാളം ഡെസ്ക്

കമൽ ഹാസന്റേതായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ 2. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിലെ കമൽ ഹാസന്റെ കഥാനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞിരുന്നു. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗമായ ഇന്ത്യനിൽ അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്ര്യസമര സേനാനി സേനാപതി എന്ന വൃദ്ധന്റെ റോളിലാണ് കമല്‍ ഹാസന്‍ എത്തിയത്.

ഏകദേശം 75 വയസാണ് സേനാപതിയ്ക്കെന്ന് സിനിമയുടെ ഒരു ഘട്ടത്തിൽ വെളിപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ 2024 ആകുമ്പോൾ സേനാപതിയ്ക്ക് 106 വയസായി. ഇത്രയും പ്രായമുള്ള ഒരാൾ എങ്ങനെയാണ് ആയോധന കലകളിൽ മികവ് പുലർത്തുന്നത് എന്നായിരുന്നു ട്രെയ്‌ലർ കണ്ട ആരാധകരുടെ സംശയം. അതിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ശങ്കറിപ്പോൾ.

'താൻ സേനാപതിയെ ഒരു സൂപ്പർ ഹീറോ ആയിട്ടാണ് കാണുന്നതെന്നും ആദ്യ ഭാഗം ചെയ്യുമ്പോൾ അതിൻ്റെ തുടർച്ചയുണ്ടാകുമെന്ന് ഒരിക്കലും തനിക്കറിയില്ലായിരുന്നുവെന്നും ശങ്കർ പറഞ്ഞു. ആ സിനിമയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തണമെന്ന് ഞാനാ​ഗ്രഹിച്ചു. ഒരു സ്വാതന്ത്ര്യ സമര സേനാനിയായി കാണിക്കുന്നതിനാൽ തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ ജന്മദിനം വെളിപ്പെടുത്തേണ്ടി വന്നു.

1918 ലോ മറ്റോ ആണ് സേനാപതിയുടെ ജനനമെന്ന് തോന്നുന്നു, എനിക്ക് ശരിക്ക് ഓർമ്മയില്ല. ആയോധന കലയിലെ മാസ്റ്റർ എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ചൈനയിൽ നിരവധി ആയോധന കലകളിൽ മാസ്റ്റേഴ്സ് ഉണ്ട്. ലു സിജിയാൻ എന്ന് പേരുള്ള ഒരു മാസ്റ്റർ ഉണ്ടായിരുന്നു. 118 വയസുവരെ ആയോധനകലകളിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആ പ്രായത്തിലും അദ്ദേഹം എല്ലാം ചെയ്യുമായിരുന്നു. അതൊക്കെ ചെയ്യാൻ കഴിയുന്നത് ഡിസിപ്ലിനും അതുപോലെ നിരന്തരമുള്ള പ്രാക്ടീസും ഒന്നു കൊണ്ടു മാത്രമാണ്. സേനാപതിയും ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ആണ്. വർമ്മ കലൈയിലെ മാസ്റ്റർ ആണ് അദ്ദേഹം. അതുകൊണ്ട് ഞാനദ്ദേഹത്തെ ഒരു സൂപ്പർ ഹീറോയായി കാണുന്നു'- ശങ്കർ പറഞ്ഞു. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT