ശാന്തി കൃഷ്ണ, മമ്മൂട്ടിയും ദുൽഖറും/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അന്ന് മമ്മൂക്കയുടേയും ജോഷി സാറിന്റേയും കൂടെ കൗരവരിൽ, ഇന്ന് അവരുടെ മക്കളുടെ ചിത്രത്തിൽ': ശാന്തികൃഷ്ണ

ജോഷിയുടെ മകൻ അഭിലാഷ് ജോലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലതി എന്ന കഥാപാത്രത്തെയാണ് ശാന്തി ക‍ൃഷ്ണ അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാള സിനിമയിലെ ശാലീനസൗന്ദര്യമായിരുന്നു ശാന്തി കൃഷ്ണ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് താരം അഭിനയിച്ചത്. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ദുൽഖർ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയാണ് പുതിയ ചിത്രം. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാലതി എന്ന കഥാപാത്രത്തെയാണ് ശാന്തി ക‍ൃഷ്ണ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിയുടേയും ജോഷിയുടേയും കൂടെ കൗരവരിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരുടെ അടുത്ത തലമുറയ്ക്കൊപ്പം അഭിനയിക്കുകയാണ് എന്നുമാണ് ശാന്തി കൃഷ്ണ പറഞ്ഞത്. "രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാർ ന്റെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു.''- ശാന്തി കൃഷ്ണ പറഞ്ഞു. 

ദുൽഖർ എല്ലാവരുടേയും സ്വീറ്റ് ഹർട്ടാണെന്നാണ് നടി പറയുന്നത്. 'ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്ഹേർട്ട് ആണ് എന്റെയും കൂടിയാണ്, കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്, ദുൽഖറിന്റെ പടത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നു അതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ്.'- ശാന്തികൃഷ്ണ കൂട്ടിച്ചേർത്തു. 

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT