ശരദ് കപൂർ ഇൻസ്റ്റ​ഗ്രാം
Entertainment

വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗത്തിന് ശ്രമിച്ചു; യുവതിയുടെ പരാതിയിൽ നടൻ ശരദ് കപൂറിനെതിരെ കേസ്

കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെ തുടർന്ന് ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. നടൻ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയും ബലാത്സം​ഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.

നവംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു. ഫെയ്സ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു. നടൻ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ യുവതി ഖർ പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് ശരദ് കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരദ് കപൂർ തള്ളി. താൻ ന്യൂയോർക്കിലാണെന്നു സംഭവം നടക്കുമ്പോൾ നാട്ടിൽ ഇല്ലായിരുന്നുവെന്നും താരം പ്രതികരിച്ചു.

ഒരിക്കലും ഇത്തരം തെറ്റായ പ്രവൃത്തി താൻ ചെയ്യില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റാണെന്നും ശരദ് കപൂർ കൂട്ടിച്ചേർ‌ത്തു. ജോഷ്, ലക്ഷ്യ, ദസ്തക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് ശരദ് കപൂർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT