Sharaf U Dheen  ഫെയ്സ്ബുക്ക്
Entertainment

അന്ന് സിനിമയ്ക്കായി പോസ്റ്റർ ഒട്ടിച്ച് ഷറഫുദ്ദീൻ; 'ഇതാണ് അതിനുള്ള സമയം', വൈകാരിക കുറിപ്പുമായി നടൻ

എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷറഫുദ്ദീൻ. ദ് പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ ഷറഫുദ്ദീൻ നിർമാണ രം​ഗത്തേക്കും ചുവടുവച്ചിരിക്കുകയാണ്. ഷറഫുദ്ദീൻ തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നതും. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. പെറ്റ് ഡിറ്റക്ടീവ് ഇന്നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ‌.

കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. എല്ലാരും പറയുന്നത് പോലെ തനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ താൻ വിശ്വസിച്ചോട്ടെ? എന്നും ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിനൊപ്പം താൻ ആദ്യം അഭിനയിച്ച നേരം സിനിമയുടെ പോസ്റ്ററിന് മുന്നിലിരിക്കുന്ന ഫോട്ടോയും നടൻ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റർ ഒട്ടിക്കാൻ ഉപയോ​ഗിക്കുന്ന ബ്രഷും ബക്കറ്റും ചിത്രത്തിൽ കാണാം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എല്ലാ പ്രിയപ്പെട്ടവർക്കും… ഞാൻ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ !

കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഇടവേളകളിൽ കയ്യടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?

ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്. The Pet Detective നാളെ റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം.

എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ

NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!

Cinema News: Actor Sharaf U Dheen facebook post on his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

SCROLL FOR NEXT