Omar Lulu, Sharafudheen 
Entertainment

'ആരാണ്? എന്താണ്?'; ഒമര്‍ ലുലുവിന്റെ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷറഫുദ്ദീന്‍; ഒഴിവാക്കിയതാണെന്ന് കമന്റുകള്‍

''ചുമ്മാ നുണ പറയുന്നത് ആണെന്ന് കണ്ടാല്‍ അറിയാം. എന്താ അഭിനയം'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ഷറഫുദ്ദീനെക്കുറിച്ചുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഷറഫു ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പരാതി. ഷറഫുവിനെ നായകനാക്കി സിനിമ ചെയ്യാന്‍ പ്ലാനിട്ടിരിക്കുകയായിരുന്നു ഒമര്‍ ലുലു. കഥയുടെ അമ്പത് ശതമാനം പൂര്‍ത്തിയായപ്പോള്‍ ഷറഫുവുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വിളിക്കുമ്പോള്‍ ഷറഫു ഫോണ്‍ എടുക്കുന്നില്ലെന്നാണ് ഒമര്‍ ലുലു പറഞ്ഞത്.

പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഷറഫുദ്ദീന്റെ പ്രതീകരണവും വൈറലാവുകയാണ്. യാത്രയ്ക്ക് ശേഷം മടങ്ങി വരുന്ന ഷറഫു എയര്‍പോര്‍ട്ടില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

താരത്തെ കണ്ടതും ''ഷറഫുക്ക ഒമര്‍ ലുലു ഒരു പോസ്റ്റ് ഇട്ടിരുന്നു. കണ്ടായിരുന്നോ?'' എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ കാര്യം മനസിലാകാത്ത ഷറഫുദ്ദീന്‍ ആരാണ്? എന്ന് ചോദിച്ചു. ഒമര്‍ ലുലുവിന്റെ പോസ്റ്റിനെക്കുറിച്ചാണെന്ന് യൂട്യൂബര്‍മാര്‍ അറിയിച്ചു. എന്നാല്‍ എന്തായിരുന്നു? എന്നായിരുന്നു ഷറഫുവിന്റെ മറുപടി. വിളിച്ചാല്‍ കിട്ടുന്നില്ലെന്നാണെന്ന് അറിയിച്ചപ്പോള്‍ ആണോ? കണ്ടില്ല എന്നു പറഞ്ഞു കൊണ്ട് ഷറഫുദ്ദിന്‍ കാറില്‍ കയറി പോവുകയായിരുന്നു.

ഈ വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ഷറഫുദ്ദീന്‍ ഒമര്‍ ലുലുവനെ ബോധ പൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഷറഫു തിരക്കില്‍ ഫോണ്‍ എടുക്കാന്‍ വിട്ടു പോയതാകാമെന്നും പോസ്റ്റ് കാണാത്തതു കൊണ്ടാകാം പ്രതികരിക്കാതിരിക്കതെന്നും നടനെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു.

''ഇനി എടുത്തില്ലേല്‍ എന്താ കുഴപ്പം. ആ പൊട്ടുന്ന പടത്തില്‍ പോയി എന്തിനാ അഭിനയിക്കുന്നത്, ഒമര്‍ ലുലു വിളിച്ചാല്‍ എടുക്കാതെ ഇരിക്കുന്നതാണ് കരിയറിന് നല്ലത്, ലുലുവിന്റെ ലാസ്റ്റ് പടം കണ്ടവര്‍ ആരും ഒമറിന്റെ പടത്തില്‍ അഭിനയയിക്കില്ല, അവന്റെ ഫോണ്‍ എടുക്കരുത്.. നീ തീര്‍ന്ന്, ചുമ്മാ നുണ പറയുന്നത് ആണെന്ന് കണ്ടാല്‍ അറിയാം. എന്താ അഭിനയം'' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

Sharafudheen reacts to viral post of Omar Lulu. Says he haven't seen it yet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പക്ഷപാതം പാടില്ല, ബിന്‍ലാദനെ വധിച്ച അതേ പാകിസ്ഥാനിലാണ് ദാവൂദ് ഇബ്രാഹിമും; യുഎന്‍ റിപ്പോര്‍ട്ട് തിരുത്തി ഇന്ത്യ

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

'മുകളിൽ നിന്ന് ചാടി കാലൊക്കെ പണിയായിട്ട് കിടന്നതാണ്; വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും ഇതുവരെ കണ്ടിട്ടില്ല'

കെ സുധാകരനും ജെബി മേത്തർക്കുമെതിരെ നടപടി വേണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി

കിവികളെ പറത്തി... സഞ്ജു, ശ്രേയസ്, നമാൻ ധിർ! ത്രില്ലറിൽ 'ഇന്ത്യ'