Entertainment

പാട്ടുപാടാനെത്തിയത് മുത്തശ്ശി ലോണെടുത്തു തന്ന 5000 രൂപയും കൊണ്ട്; മത്സരാർത്ഥിക്ക് ഒരു ലക്ഷം രൂപ നൽകി നേഹ കക്കർ

ജയ്പൂർ സ്വദേശിയായ ഷെഹ്സാദ് അലിയാണ് മുത്തശ്ശി ലോൺ എടുത്തു നൽകിയ 5000 രൂപയും കൊണ്ട് മുംബൈയിലേക്ക് വണ്ടി കയറിയത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സം​ഗീത ലോകത്ത് നിരവധി ആരാധകരുള്ള ​ഗായികയാണ് നേഹ കക്കർ. റിയാലിറ്റി ഷോകളിൽ വിധി കർത്താവായും താരം എത്താറുണ്ട്. ലോൺ എടുത്ത പണവുമായി പാട്ടിപാടാൻ എത്തിയ മത്സരാ‍ർത്ഥിക്ക് ​ഗായിക നൽകിയ സമ്മാനമാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. ജയ്പൂർ സ്വദേശിയായ ഷെഹ്സാദ് അലിയാണ് മുത്തശ്ശി ലോൺ എടുത്തു നൽകിയ 5000 രൂപയും കൊണ്ട് മുംബൈയിലേക്ക് വണ്ടി കയറിയത്. 

ജയ്പൂരിൽ ചെറിയൊരു തുണിക്കടയിലെ ജോലിക്കാരനാണ് ഷഹ്സാദ്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മുത്തശ്ശി അയ്യായിരം രൂപ ലോണെടുക്കുകയായിരുന്നു. റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ അവസ്ഥ ഷഹ്സാദ് വിവരിച്ചത്. ഇതോടെയാണ് ഷോയിലെ വിധി കർത്താവായ ഷെഹ്സാദ് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചത്. ഷോയുടെ മറ്റൊരു ജഡ്ജായ വിശാൽ ദദ്​ലാനിയും ഷെഹ്സാദിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ​ഗായകരിൽ ഒരാളാണ് നെഹ. ഒക്ടോബർ 24ന് നേഹയുടെ വിവാഹമായിരുന്നു. ​ഗായകൻ കൂടിയായ രോഹൻപ്രീത് സിങ്ങിനെയാണ് നേഹ വിവാഹം ചെയ്തത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമായിട്ടായിരുന്നു വിവാഹം. തുടർന്ന് റിയാലിറ്റിഷോയിലെ ജ‍ഡ്ജിങ് പാനലിൽ നിന്നും താത്ക്കാലികമായി മാറി നിൽക്കുകയായിരുന്നു നേഹ കക്കർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT