Entertainment

'ഇവള്‍ തീയാണ്'; ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടി ജാക്വിലിന്‍; വൈറലായി ചിത്രങ്ങള്‍

അര്‍ധനഗ്നയായി ഇരിക്കുന്ന ജാക്വിലിനെയാണ് ചിത്രത്തില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ആരാധകര്‍ ഏറെയാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.  ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ തീപിടിപ്പിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. അര്‍ധനഗ്നയായി ഇരിക്കുന്ന ജാക്വിലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലുള്ള ചിത്രം ആരാധകരെ മാത്രമല്ല സഹതാരങ്ങളേയും അമ്പരപ്പിക്കുന്നതാണ്. 

കറുത്തവസ്ത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ജാക്വിലിന്‍. ഫാര്‍ ഫാര്‍ എവേ എന്ന അടിക്കുറിപ്പിലാണ് ജാക്വിലിന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെയര്‍ലസ് ലുക്കിലും അതിസുന്ദരിയാണ് താരം. ഷാന്‍ മുട്ടത്തിലാണ് മേക്കപ്പ്. സ്റ്റാസി കര്‍ഡോസാണ് സ്‌റ്റൈല്‍ ചെയ്തത്. സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

പുതിയ ചിത്രം ഭൂത് പൊലീസിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജാക്വിലിന്‍. സെയ്ഫ് അലി ഖാന്‍, യാമി ഗൗതം, അര്‍ജുന്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള സര്‍കസ്, സല്‍മാന്റെ കിക്ക് 2 എന്നിവയാണ് ജാക്വിലിന്റെ മറ്റ് ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് അഭിജിത് ദീപ്‌കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

1970-കളിൽ എത്രപേർ അതിർത്തി കടന്നു?; എല്ലാവരെയും നാടുകടത്തൽ പ്രായോഗികമാണോ?: ബംഗാൾ സർക്കാരിനോട് കൊൽക്കത്ത ഹൈക്കോടതി