ആലിയയും ഷാനെയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ പട്ടിയേക്കാള്‍ ശ്രദ്ധ വേണ്ടത് ഇവള്‍ക്ക്, ആലിയ കശ്യപിനെക്കുറിച്ച് കാമുകന്‍'; വിഡിയോ

ഇരുവരും ചേര്‍ന്നു നടത്തിയ പാസ് ദി ഫോണ്‍ ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് സോഷ്യല്‍ മീഡിയ സ്റ്റാറാണ്. അമേരിക്കയില്‍ പഠിക്കുന്ന താരപുത്രി ഇന്‍സ്റ്റഗ്രാമിലൂടെയും തന്റെ യൂട്യൂബിലൂടെയുമെല്ലാം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കാമുകന്‍ ഷാനെ ഗ്രിഗറിയേയും ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ചേര്‍ന്നു നടത്തിയ പാസ് ദി ഫോണ്‍ ചലഞ്ചാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പങ്കാളിയെക്കുറിച്ച് പരസ്പരം പറയുന്നതാണ് ഈ ചലഞ്ചിലൂടെ. വിഡിയോയിലൂടെ രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഷാനെ. 

തന്റെ എന്റെ പട്ടിയേക്കാള്‍ ശ്രദ്ധ വേണ്ടത് ആലിയക്കാണെന്നാണ് ഷാനെ പറയുന്നത്. ഇത് കണ്ട് പ്രകോപിതയാവുന്ന ആലിയയേയും വിഡിയോയില്‍ കാണാം. ശനിയാഴ്ച രാത്രിയെ ആഘോഷമാക്കാന്‍ ചെസ് കളിക്കുന്ന ആളാണ് എന്നു പറഞ്ഞുകൊണ്ട് ആലിയയാണ് വിഡിയോ തുടങ്ങുന്നത്. രാത്രി 9 മണിക്ക് കൃത്യമായി കിടന്നുറങ്ങുന്നതുകൊണ്ട് തന്നെ മുത്തച്ഛാ എന്നാണ് ആലിയ വിളിക്കുന്നത് എന്നാണ് ഷാനെ പറയുന്നത്. കൂടാതെ 9 മണിക്കൂര്‍ നേരമാണ് ആലിയ സ്‌ക്രീന്‍ നോക്കിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അതിന് പിന്നാലെയാണ് ആലിയക്ക് പട്ടിയേക്കാള്‍ ശ്രദ്ധ ആവശ്യമുണ്ടെന്ന് പറഞ്ഞത്. അതുകേട്ട് എന്തിനാണ് പറഞ്ഞത് എന്നായിരുന്നു ആലിയയുടെ ചോദ്യം. നിനക്ക് അറിയാമോ അത് സത്യമാണ് എന്നായിരുന്നു ഷാനെ നല്‍കിയ മറുപടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT