പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
Peringalkuthu dam
പെരിങ്ങല്‍ക്കുത്ത് ഡാം ഫയൽ
Edited By:
Updated on
1 min read

തൃശൂർ: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണി സമയത്തെ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാലും അടുത്ത ദിവസം കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രവചിച്ചിരിക്കുന്നതിനാലും, ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് നീക്കം.

Peringalkuthu dam
മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

അതിനാൽ ഡാമിലെ ജലനിരപ്പ് 422.00 മീറ്റര്‍ എത്തുന്ന അടിയന്തര സാഹചര്യത്തില്‍ സൂയിസ് വാല്‍വുകൾ ഘട്ടം ഘട്ടമായി തുറക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് തൃശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഡാം തുറക്കുന്നതുമൂലം പെരിങ്ങൽക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Peringalkuthu dam
കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്
Peringalkuthu dam
ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്
Peringalkuthu dam
'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '
Summary

Peringalkuthu Dam to be opened; residents along the banks of the Chalakudy River must remain vigilant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com