

തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( SET ) മാറ്റിവെച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കെടുതി മൂലം പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്.
പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഇടുക്കി വനം- വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കായികക്ഷമതാ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates