വിസ്മയ, ദുൽഖർ സൽമാൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'സ്വർണ ഉടുപ്പിൽ അതിസുന്ദരിയായ പിറന്നാളുകാരി, അടുത്ത പാർട്ടിയിൽ നേരത്തെ കിടന്നുറങ്ങരുത്'; വിസ്മയയോട് ചാലു ചേട്ടൻ

വിസ്മയയുടെ ഒന്നാം പിറന്നാളിനെക്കുറിച്ചുള്ള ഓർമകളുമായാണ് ചാലു ചേട്ടൻ ആശംസകൾ നേർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വിസ്മയയുടെ എഴുത്തും വരകളും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം. നിരവധി പേരാണ് വിസ്മയയുടെ പുസ്തകത്തിന് ആശംസകൾ അറിയിച്ചത്. ദുൽഖർ സൽമാൻ പങ്കുവെച്ച മനോഹരമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിസ്മയയുടെ ഒന്നാം പിറന്നാളിനെക്കുറിച്ചുള്ള ഓർമകളുമായാണ് ചാലു ചേട്ടൻ ആശംസകൾ നേർന്നത്. വിസ്മയയുടെ പുസ്തകത്തോടൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. 

ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ; “മായയെക്കുറിച്ചുള്ള എന്റെ പഴയ മനോഹരമായ ഓർമ ചെന്നൈയിലെ താജ് ഹോട്ടലിൽ വെച്ചുനടന്ന അവളുടെ ആദ്യ ജന്മദിന പാർട്ടിയാണ്. അവളുടെ അച്ഛനും അമ്മയ്ക്കും വലിയ പാർട്ടിയായിരുന്നു അവൾക്കായി ഒരുക്കിയത്.  മനോഹരമായ ഗോൾഡൻ ഉടുപ്പാണ് അവൾ അണിഞ്ഞിരുന്നത്. ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ ഒരു വയസുകാരിയായിരുന്നു അവൾ. രാത്രി കടന്നുപോകവേ പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്. 

ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും. എനിക്കീ പുസ്തകത്തിൽ ഏറെ പ്രിയപ്പെട്ട ഭാ​ഗം ഇവിടെ ചേർക്കുന്നു. 

എല്ലാ ആശംസകളും മായാ… പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും.  ഒരുപാട് സ്നേഹത്തോടെ ചാലു ചേട്ടൻ... ഈ പുസ്തകത്തിന്റെ സക്സസ് പാർട്ടിയിക്ക് ഇടയിൽ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,” 

ദുൽഖറിന്റെ മനോ​ഹരമായ കുറിപ്പിന് മറുപടിയുമായി വിസ്മയയും രം​ഗത്തെത്തി. ഇത് എത്ര മനോഹരമായ കുറിപ്പാണ് ചാലു ചേട്ടാ, ഇപ്പോഴും ആ ബർത്ത്ഡേ പാർട്ടി ചേട്ടൻ ഓർക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. വളരെ അധികം നന്ദി. ഇത് എനിക്ക് വലുതാണ്. ഉടൻ കാണ‌ാനാകുമെന്ന് പ്രതീക്ഷിക്കുന്നു.- വിസ്മയ മറുപടിയായി കുറിച്ചു. കൂടാതെ നിരവധി പേർ വിസ്മയക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ