Sheela, Vijay വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലെ, അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനം'; വിജയ്‌യെക്കുറിച്ച് ഷീല

ഞാൻ വർഷങ്ങളായി തമിഴ്നാട്ടിലാണല്ലോ താമസിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നാല് പതിറ്റാണ്ടിലേറെയായി നടി ഷീല മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ട്. നടൻ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും ഷീല സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്നതിനാൽ നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയ ശേഷമുള്ള മാറ്റങ്ങൾ നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്ന് പറയുകയാണ് നടി ഷീല.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്നും, അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്നും ഷീല നാന സിനിമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ വർഷങ്ങളായി തമിഴ്നാട്ടിലാണല്ലോ താമസിക്കുന്നത്.

അതുകൊണ്ട് വിജയ് വന്നതിന് ശേഷമുള്ള മാറ്റങ്ങളും ​ഗുണങ്ങളും നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഈ പദവിയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവരെയും പോലെ വലിയ സ്നേഹമുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല".- ഷീല പറഞ്ഞു.

Sheela opens about Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി