Sheelu Abraham 
Entertainment

അവസാനം നിര്‍മിച്ച രണ്ട് സിനിമകളും ഫ്‌ളോപ്പ്, നഷ്ടം 12.5 കോടി; പിടിച്ചു നിര്‍ത്തിയത് ഭര്‍ത്താവിന്റെ ശ്രദ്ധ: ഷീലു എബ്രഹാം

ഞങ്ങളുടെ ആറ് ഹോട്ടലുകളും ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നു. മുംബൈയിലുള്ള ബിസിനസ് പൂര്‍ണമായും നിലച്ചുപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളാണ് അബാം മൂവീസ്. നടി ഷീലു എബ്രഹാമിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യുവാണ് അബാം മൂവീസിന്റെ ഉടമ. 15 സിനിമകളാണ് അബാം മൂവീസ് മലയാളത്തില്‍ നിര്‍മിച്ചത്. ഇതില്‍ 13 എണ്ണവും സാമ്പത്തികമായി നഷ്ടം വരുത്താത്ത സിനിമകളായിരുന്നു. എന്നാല്‍ അവസാനം ഇറങ്ങിയ രണ്ട് ചിത്രങ്ങളും പരാജയപ്പെടുകയും സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെന്നുമാണ് ഷീലു എബ്രാം പറയുന്നത്.

ലൈഫ് നെറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീലു എബ്രഹാം മനസ് തുറന്നത്. സിനിമകളുടെ പേര് പറയാന്‍ പക്ഷെ ശീലു ഒരുക്കമായില്ല. കനല്‍, സോളി, ഷീ ടാക്‌സി, പട്ടാഭിരാമന്‍ തുടങ്ങിയ 15 സിനിമകളാണ് അബാം മൂവീസ് നിര്‍മിച്ചിട്ടുള്ളത്.

'ഞങ്ങള്‍ ഇത്ര സിനിമകള്‍ ചെയ്തു. അതില്‍ അവസാനം ചെയ്ത രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഓള്‍മോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം അദ്ദേഹത്തിന് വിഷമമാണ്. അത്രയും കോടികള്‍ ഉണ്ടാക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒരു സൈഡില്‍ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്‌ട്രോംഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്.'' ഷീലു പറയുന്നു.

''നമ്മള്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിനു വേണ്ടി നമ്മള്‍ ആ അടിത്തറയില്‍ തൊട്ടുള്ള പൈസ അല്ല ഉപയോഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വര്‍ഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകള്‍ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മള്‍ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് നഷ്ടം വന്നിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയില്‍ നിന്ന് നമ്മള്‍ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാല്‍, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്‌സില്‍ 10 പേര്‍ക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്'' എന്നും ഷീലു പറയുന്നു.

കൊറോണ സമയത്ത് തങ്ങളുടെ ഹോട്ടലുകള്‍ അടച്ചിടേണ്ടി വന്നതും തുടര്‍ന്നുണ്ടായ പ്രതിസന്ധികളെക്കുറിച്ചും ഷീലു സംസാരിക്കുന്നുണ്ട്. അന്ന് പിടിച്ചു നിന്നത് ശക്തമായ അടിത്തറ ഉണ്ടായിരുന്നതിനാലാണെന്നും ഷീലു പറയുന്നു.

'കൊറോണ സമയത്ത് ഞങ്ങളുടെ ആറ് ഹോട്ടലുകളും ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നു. മുംബൈയിലുള്ള ബിസിനസ് പൂര്‍ണമായും നിലച്ചുപ്പോയി. ആകെപ്പാടെ ഉണ്ടായിരുന്നത് ഇവിടെ കൊടുത്തിരിക്കുന്ന കുറച്ച് കെട്ടിടങ്ങളില്‍ നിന്ന് കിട്ടുന്ന വാടകയായിരുന്നു. അതും ആ കമ്പനികള്‍ വീണപ്പോള്‍ വാടക പോലും കിട്ടാതായി. അപ്പോഴും ഞങ്ങളുടെ 450 സ്റ്റാഫിന് ഞങ്ങള്‍ കൃത്യമായിട്ട് ശമ്പളം കൊടുത്തുകൊണ്ടിരുന്നു. ഒരു വര്‍ഷം ഒക്കെ കഴിഞ്ഞപ്പോള്‍ ഇത്ര ശതമാനം കട്ട് ചെയ്തിട്ട് കൊടുക്കാന്‍ തുടങ്ങി. അപ്പോഴും ഞങ്ങളെ നിലനിര്‍ത്തിയത് എന്റെ ഭര്‍ത്താവ് ഉണ്ടാക്കിവെച്ച ഒരു ബേസ് ആയിരുന്നു. അ ഫിക്‌സഡ് ഡെപ്പോസിറ്റ് പൊട്ടിച്ചിട്ട് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു'' എന്നും ഷീലു പറയുന്നു.

Sheelu Abraham recalls the loses their production house faced. Their last two movies were flops and they lost 12.5 cr.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും'; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

'പൈസ ചോദിച്ച് വാങ്ങാൻ എനിക്കൊരു മടിയുമില്ല, ഞാൻ ചെയ്ത വർക്കിനുള്ള പൈസയാണ് ചോദിക്കുന്നത്; കടം ചോദിക്കുകയല്ല'

30,000 കോടിയുടെ വമ്പന്‍ ഐപിഒ; ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ എന്‍എസ്ഇ

പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം; ലോകത്തിന് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന മുഖ്യ ശക്തിയായി ഇന്ത്യ

'തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്'; പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

SCROLL FOR NEXT