shefali jariwala  ഇന്‍സ്റ്റഗ്രാം
Entertainment

'എട്ട് വര്‍ഷമായി ആന്റി-ഏജിങ് മരുന്നുകള്‍ കഴിക്കുന്നു, അന്നും കഴിച്ചു'; ഷെഫാലിയുടെ മരണകാരണം യുവത്വം നിലനിര്‍ത്താനുള്ള മരുന്നോ?

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

നടി ഷെഫാലി ജരിവാലയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42 കാരിയായ ഷെഫാലി ജൂണ്‍ 27 അര്‍ധ രാത്രിയാണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംസാകര ചടങ്ങുകള്‍ നടന്നത്. സിനിമാ ലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും ഷെഫാലിയെ അവസാനമായി കാണാനെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അര്‍ധരാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ഭര്‍ത്താവ് പരാഗ് ത്യാഗി ആശുപത്രിയിലെത്തിക്കുന്നത്. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മാര്‍ട്ടം നടത്തിയെങ്കിലും മരണ കാരണം പൊലീസ് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. നേരത്തെ നടിയുടെ വീട്ടില്‍ നേരത്തെ ഫോറന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷെഫാലി ആന്റി-ഏജിങ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ഇതാണോ നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സംശയം ചിലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. എട്ട് വര്‍ഷമായി നടി ഈ മരുന്നുകള്‍ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ട് മുമ്പ്, ജൂണ്‍ 27 ന് ഷെഫാലിയുടെ വീട്ടില്‍ പൂജ നടന്നിരുന്നു. ആ സമയത്ത് ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോര്‍ട്ട്.

എന്‍ഡി ടിവിയിലെ റിപ്പോര്‍ട്ട് പറയുന്നത് വര്‍ഷങ്ങളായി ആന്റി-എയ്ജിംഗ് മരുന്ന് കഴിച്ചതാകാം നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ്. 27 ന് ഉച്ചയ്ക്കാണ് മരുന്ന് കഴിച്ചത്. രാത്രി പത്തിനും പതിനൊന്നും ഇടയ്ക്ക് ഷെഫാലിയുടെ അവസ്ഥ മോശമാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം സംഭവം നടക്കുമ്പോള്‍ ഷെഫാലിയുടെ വീട്ടില്‍ അമ്മയടക്കമുള്ള ബന്ധുക്കള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ് വീട്ടിലുണ്ടായിരുന്നവരുടേയും മറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണമായിട്ടാണ് നടിയുടെ മരണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും, മരണകാരണത്തെച്ചൊല്ലി മാത്രമാണ് വ്യക്ത ലഭിക്കാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും പരിശോധന ഫലങ്ങളുടേയും അടിസ്ഥാനത്തിലാകും അന്വേഷണത്തിന്റെ പുരോഗതി.

Anti-Aging medicines was the cause of Shefali Jariwala's death? Questions rises as police probe continues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT