Shehnaaz Gill, Saurabh Sachdeva 
Entertainment

അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി ഷെഹ്നാസ് ഗില്‍; രക്ഷയായി ഓടിയെത്തി 'കുരിയച്ചന്‍'; ആശങ്ക പടര്‍ത്തി വിഡിയോ

വിഡിയോ വന്നതോടെ നിരവധി പേരാണ് താരത്തിന്റെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട നടി ഷെഹ്നാസ് ഗില്‍. പഞ്ചാബി നടിയായ ഷെഹ്നാസ് ഗില്‍ ബിഗ് ബോസിലൂടെയാണ് താരമാകുന്നത്. സോഷ്യല്‍മീഡിയയുടേയും പ്രിയങ്കരിയാണ്. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങുകയായിരുന്നു താരം. സംഭവം വലിയ ചര്‍ച്ചയായതോടെ ഷെഹ്നാസ് തന്നെയാണ് വിഡിയോ പുറത്ത് വിട്ടത്.

വിഡിയോയില്‍ മൂക്കുത്തി വിഴുങ്ങിപ്പോയ ഷെഹ്നാസ് ശക്തിയായ ചുമയ്ക്കും ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. താന്‍ മൂക്കുത്തി വിഴുങ്ങിയെന്ന് ഷെഹ്നാസ് ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ട്. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടന്‍ സൗരഭ് സ്‌ചേദവ് സഹായവുമായെത്തുകയായിരുന്നു. ഷെഹ്നാസിന്റെ പുറത്ത് ഇടിച്ചും മറ്റും താരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സൗരഭിനേയും വിഡിയോയില്‍ കാണാം.

വിഡിയോ കൂടെ വന്നതോടെ നിരവധി പേരാണ് താരത്തിന്റെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി എത്തിയത്. ഇഷ്ഖ്‌നാമ എന്ന പഞ്ചാബി സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവം. അരവിന്ദ് ഖൈറ ഒരുക്കിയ സിനിമയില്‍ പറയുന്നത് ഇന്ത്യന്‍ പഞ്ചാബില്‍ നിന്നുള്ള കവിയായ വിദ്യാര്‍ത്ഥിയുടേയും പാക്കിസ്ഥാന്‍ പഞ്ചാബില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ്.

ചിത്രത്തില്‍ ഷെഹ്നാസിനൊപ്പം ജയ് രന്ദാവയും പ്രധാന വേഷത്തിലെത്തുന്നു. സൗരദ് സച്ച്‌ദേവ്, അന്‍ജും ബത്ര, മഹന്‍ബീര്‍ ഭൂല്ലര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പിന്നാലെ സിങ് വെഴ്സ്സ് കൗര്‍ 2 അടക്കമുള്ള സിനിമകള്‍ ഷെഹ്നാസിന്റേതായി അണിയറയിലുണ്ട്.

Shehnaaz Gill accidently swallows nose ring. Actor Saurabh Sachdeva rushes in for help.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

'പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം'; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

പന്തിന് 'പന്തും' മാറിയോ! ഫുട്ബോളോ ക്രിക്കറ്റോ? ചിരിപ്പിച്ച് ഇന്ത്യൻ കീപ്പർ (വിഡിയോ)

'അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല': തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ

നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ